തുറമുഖങ്ങൾ നാഥനില്ലാത്ത അവസ്ഥയിലേക്ക്
text_fieldsകൊച്ചി: ഇന്ത്യയിലെ പ്രധാന സർക്കാർ തുറമുഖങ്ങളിൽ ചെയർമാനടക്കമുള്ളവരുടെ തസ്തികകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. കൊച്ചി, തൂത്തുക്കുടി, കാണ്ഡ്്ല, മംഗലാപുരം, മുംബൈ തുറമുഖങ്ങളിലായി ഇരുപത്തിഅയ്യായിരത്തോളം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
1993ന് ശേഷം പുതിയ തൊഴിലാളി നിയമനങ്ങളും തുറമുഖങ്ങളിൽ നടന്നിട്ടില്ല. മിക്കയിടത്തും ഭൂരിഭാഗം തൊഴിലാളികളും 50 വയസ്സിന് മുകളിലുള്ളവരാണ്. ഒരുലക്ഷത്തിലേറെ തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് 34,000 പേരാണ് ശേഷിക്കുന്നത്. കൊച്ചിയിൽ മാത്രം ആയിരത്തോളം ഒഴിവുണ്ട്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാെൻറ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി. ചെെന്നെ തുറമുഖം ചെയർമാനാണ് കൊച്ചി തുറമുഖത്തിെൻറ ചുമതല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. ഇതുമൂലം തുറമുഖത്തിെൻറ ദിനേന പ്രവർത്തനങ്ങൾ അടക്കം പ്രതിസന്ധിയിലാണ്. കൊച്ചിയിൽ പോർട്ട് സെക്രട്ടറി സ്ഥലം മാറിയിട്ട് മൂന്നുമാസം കഴിഞ്ഞു. പണിയെടുക്കാൻ ആളില്ലാത്തതിനാൽ ചരക്കുനീക്കത്തിലും വൻ ഇടിവ് സംഭവിച്ചു. ചരക്ക് വരവും കുത്തനെ കുറഞ്ഞു. 2011ന് ശേഷം കൊച്ചിയിലെത്തിയ ഭീമൻ ചരക്കുകപ്പലുകളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി.
ചരക്കിറക്കാൻ തൊഴിലാളികളില്ലാത്തതിനാൽ പലരും സ്വകാര്യ തുറമുഖങ്ങളെ ആശ്രയിക്കാൻ തുടങ്ങി. 10 വർഷം മുമ്പ് 20 ശതമാനം ചരക്ക് കൈകാര്യം ചെയ്തിരുന്ന സ്വകാര്യ തുറമുഖങ്ങളിൽ ഇത് 50 ശതമാനമായി വർധിച്ചു. നിയമനങ്ങൾ നടക്കാത്തതിനാൽ കരാർ തൊഴിലാളികളാണ് കൂടുതലും. തുറമുഖ ജോലിയിൽ പരിചയമില്ലാത്തവരാണ് ഇവരിൽ ഭൂരിഭാഗവും. അതിനാൽ അപകടങ്ങളും പതിവാണ്. പല അപകടങ്ങളും പുറംലോകം അറിയുന്നില്ലെന്ന് മാത്രം. പോർട്ടിലെ തൊഴിലാളിക്ക് അപകടം പറ്റിയാൽ യൂനിയനുകൾ ഇടപെടുമെങ്കിലും കരാർ ജീവനക്കാർക്ക് ഇൗ സംരക്ഷണം കിട്ടുന്നില്ല. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നയത്തിനെതിരെ വിവിധ തുറമുഖങ്ങളിലെ തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി സമരത്തിനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.