ജലനിരപ്പല്ല, ഉയർന്നത് കര നിരപ്പ്; വെള്ളത്തിൽ മുങ്ങിക്കിടന്ന ഭൂമി ഉയർന്നുപൊങ്ങുന്ന വിഡിയോ വൈറൽ
text_fieldsമുംബൈ: ഏറെയായി വെള്ളത്തിനടിയിലുള്ള ഭൂമിയുടെ ഒരു ഭാഗം പെട്ടെന്ന് ഉയർന്നുപൊങ്ങുന്ന വിഡിയോ കണ്ട് അന്തംവിടുകയാണ് നെറ്റിസൺസ്. ഹരിയാനയിലെവിടെയോ ഒരു പ്രദേശത്ത് വെള്ളംമൂടിനിന്ന സ്ഥലത്തിന് നടുവിലായി ഒരു തുണ്ട് ഭൂമിയാണ് പൊടുന്നനെ ഉയിരെടുത്ത് നിമിഷങ്ങൾക്കിടെ പൊങ്ങിയത്. ജഗത് വാനിയെന്ന ആൾ ഫേസ്ബുക്കിലിട്ട വിഡിയോ ഇതിനകം 60 ലക്ഷം പേരെങ്കിലും കണ്ടിട്ടുണ്ട്. യൂട്യൂബ് ഉൾപെടെ മറ്റു മാധ്യമങ്ങളിലും വിഡിയോ വൈറലാണ്.
രംഗം കണ്ടുകൊണ്ടിരിക്കുന്നവർ 'ഭൂമി ഉയരുന്നു' എന്ന് ഉറക്കെ വിളിച്ചുപറയുന്നത് വിഡിയോക്കിടെ കേൾക്കാം. എന്താണ് കാരണമെന്ന് ശാസ്ത്രീയ വിശദീകരണം ലഭ്യമെല്ലങ്കിലും സംഭവം നടന്നതുതന്നെയാണെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഭൂമിക്കടിയിലെ മീഥേൻ വാതകം കാരണമാകാം ഭൂമി പൊങ്ങിയതെന്ന് കരുതുന്നവരുണ്ട്. അതല്ല, ഭൂകമ്പത്തിന് മുന്നോടിയാകാമെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നു. പ്രദേശത്തൂടെ വാതക പൈപ്ലൈൻ പോകുന്നുണ്ടെന്നും അതിനു സംഭവിച്ച പ്രശ്നങ്ങളാകാം നനഞ്ഞ മണ്ണ് പൊങ്ങിവരാനിടയാക്കിയതെന്ന ആരോപണം ഉന്നയിച്ചവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.