അബൂ സലീമിനെ തൂക്കുകയറിൽനിന്ന് രക്ഷിച്ചത് പോർച്ചുഗൽ
text_fieldsമുംബൈ: സ്ഫോടന പരമ്പര കേസിൽ അധോലോക നായകൻ അബൂ സലീമിനെ വധശിക്ഷയിൽനിന്ന് രക്ഷിച്ചത് പോർച്ചുഗൽ. പോർച്ചുഗീസ് പൗരത്വമുള്ള ഇയാൾക്ക് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടും ജീവപര്യന്തം നൽകിയത് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ്. സ്ഫോടനശേഷം ഒളിവിൽ പോയ അബൂ സലീമിനെ 2002 സെപ്റ്റംബർ 18നാണ് പോർച്ചുഗലിലെ ലിസ്ബണിൽ അറസ്റ്റ് ചെയ്തത്. നടി മോണിക്ക ബേദിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ, അബൂ സലീമിനെ വിട്ടുകിട്ടാൻ ഇന്ത്യ ഏറെ ബുദ്ധിമുേട്ടണ്ടിവന്നു. ഒടുവിൽ, കർശന വ്യവസ്ഥകളോടെ 2005 നവംബർ 11ന് ഇന്ത്യക്ക് കൈമാറി.
പോർച്ചുഗൽ മുന്നോട്ടുവെച്ച നിബന്ധനകളിൽ ഏറ്റവും പ്രധാനം വധശിക്ഷ നൽകരുതെന്നായിരുന്നു. വധശിക്ഷ ഒഴിവാക്കിയുള്ള വകുപ്പുകളേ ചുമത്താൻ പാടുള്ളൂ, 25 വർഷത്തിൽ കൂടുതൽ ജയിലിൽ ഇടരുത് എന്നീ വ്യവസ്ഥകളും അവർ വെച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ്, ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അബൂ സലീമിനെതിരായ ചില കുറ്റങ്ങൾ വിചരണ കോടതി പിന്നീട് ഒഴിവാക്കിയത്. വധശിക്ഷ നിർത്തലാക്കാൻ ലോകത്ത് നടപടി ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് പോർച്ചുഗൽ. പിന്നീട് വധശിക്ഷ നിർത്തലാക്കി.
സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് ആയുധം എത്തിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പങ്കാളിയായെന്നതാണ് അബൂ സലീമിനെതിരായ പ്രധാന കുറ്റം. നടൻ സഞ്ജയ് ദത്തിന് എ.കെ. 56 തോക്കുകളും 250 തിരകളും ഗ്രനേഡുകളും അബൂ സലീമാണ് എത്തിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. രണ്ടുദിവസം കഴിഞ്ഞ്, 1993 ജനുവരി 18ന് അബൂ സലീമും രണ്ടുപേരും സഞ്ജയ് ദത്തിെൻറ വീട്ടിലെത്തി രണ്ടു തോക്കുകളും കുറച്ചു തിരകളും തിരികെ കൊണ്ടുപോയെന്നും കുറ്റപത്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.