‘പോക്സോ’ ഇ-–ബോക്സിൽ 287 പരാതികൾ
text_fields
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാക്രമണങ്ങളെക്കുറിച്ച് പരാതി നൽകാൻ ഏർപ്പെടുത്തിയ ഒാൺലൈൻ പരാതിപ്പെട്ടിയിൽ വർഷത്തിനകം എത്തിയത് 287 പരാതികൾ. ഇവയിൽ 25 എണ്ണം ‘പോക്സോ’ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണെന്ന് വനിത-ശിശുക്ഷേമ വകുപ്പു സഹമന്ത്രി കൃഷ്ണരാജ് ലോക്സഭയിൽ അറിയിച്ചു.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള ദേശീയ കമീഷൻ അംഗത്തിെൻറ മേൽനോട്ടത്തിലാണ് ‘പോക്സോ’ ഇ-ബോക്സ്. കുട്ടികൾക്കെതിരായ അതിക്രമം വർധിച്ചിട്ടുണ്ടെങ്കിലും അവയിൽ കുറച്ചേ റിപ്പോർട്ടുചെയ്യപ്പെടുന്നുള്ളൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ പെങ്കടുത്ത കുട്ടികളിൽ 53 ശതമാനവും വെളിപ്പെടുത്തിയിരുന്നു.
മിക്ക സംഭവങ്ങളിലും പ്രതി കുടുംബാംഗമോ അടുത്തബന്ധുവോ അയൽക്കാരനോ ആണ്. അതുകൊണ്ടുതന്നെ വിവരം പുറത്തുപറയാൻ മടിക്കുകയാണ്. പീഡനം കുട്ടികളുടെ മാനസികനിലയെ ജീവിതകാലം മുഴുവൻ മുറിവേൽപ്പിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.