Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രിട്ടീഷ്​ പൗരനെന്ന്​...

ബ്രിട്ടീഷ്​ പൗരനെന്ന്​ പരിചയപ്പെടുത്തി വിവാഹമോചിതകളിൽ നിന്ന്​ പണം തട്ടിയ വിരുതൻ പിടിയിൽ

text_fields
bookmark_border
ബ്രിട്ടീഷ്​ പൗരനെന്ന്​ പരിചയപ്പെടുത്തി വിവാഹമോചിതകളിൽ നിന്ന്​ പണം തട്ടിയ വിരുതൻ പിടിയിൽ
cancel
camera_alt

വിശാൽ ടോകാസ്​                     കടപ്പാട്​: ഇന്ത്യ ടുഡേ

ന്യൂഡൽഹി: മാട്രിമോണിയൽ സൈറ്റിൽ ബ്രിട്ടീഷ്​ പൗരനെന്ന്​ കാണിച്ച്​ യുവതികളിൽ നിന്ന്​ ലക്ഷങ്ങൾ കവർന്ന വിരുതനെ പൊലീസ് അറസ്​റ്റ്​ ചെയ്​തു.

ഡിവോഴ്​സ്​ മാട്രിമോണി വെബ്​സൈറ്റിലൂടെ ബ്രിട്ടീഷ്​ പൗര​െനന്ന്​ പരിചയപ്പെടുത്തി​ലയയാൾ​ പണം തട്ടിയതായി യുവതി പരാതി നൽകിയിരുന്നു. അറസ്​റ്റിലായ വിശാൽ ടോകാസി​െൻറ​ ബാങ്ക്​ അക്കൗണ്ടിലെ 4.6 ലക്ഷം രൂപ മരവിപ്പിച്ചു.

വിവാഹമോചിതരായ സ്​ത്രീകളെ സ്​ഥിരമായി താൻ പറ്റിച്ചിരുന്നതായി ഇയാൾ തുറന്നു പറഞ്ഞു. വിലകൂടിയ സമ്മാനങ്ങൾ നൽകിയായിരുന്നു യുവതികളുടെ വിശ്വാസം സമ്പാദിച്ചിരുന്നത്​. ഇയാൾക്കെതിരെ കർണാടകയിൽ സമാനമായ രണ്ട്​ കേസുകൾ രജിസ്​റ്റർ ചെയ്​തിട്ടുള്ളതായി പൊലീസ്​ പറഞ്ഞു.

'പണത്തിന്​ അത്യാവശ്യമുണ്ടെന്നും തുക ലഭിച്ചാൽ വിവാഹം ചെയ്യാമെന്നും വിശ്വസിപ്പിച്ചായിരുന്നു വിശാലി​െൻറ തട്ടിപ്പ്​. വാട്​സാപ്പ്​ വിളികളിലൂടെയും ചാറ്റിങ്ങിലൂടെയുമാണ്​ ഇയാൾ പരാതിക്കാരിയുമായി ബന്ധപ്പെട്ടിരുന്നത്​. ഇയാളെ വിശ്വസിച്ച യുവതി ബാങ്ക്​ അക്കൗണ്ടിലൂടെയും ഓൺലൈനായും 1,21,900 രൂപ അയച്ചു. പണം ലഭിച്ചതോടെ ചാറ്റിങ്ങും വിളിയും നിർത്തിയ പ്രതി അപ്രത്യക്ഷനാവുകയായിരുന്നു'- പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

ഫോൺ നമ്പറുകളിലൂടെ അന്വേഷണ ഉദ്യോഗസ്​ഥർ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവയെല്ലാം വ്യാജ മേൽവിലാസത്തിൽ ഉള്ളവയായിരുന്നു. ബാങ്ക്​ അക്കൗണ്ടുകൾ പരിശോധിച്ചത്​ വഴി ഇയാളുടെ അക്കൗണ്ടിൽ സ്​ഥിരമായി പണം നിക്ഷേപിക്കപ്പെടാറുണ്ടെന്നും നിമിഷങ്ങൾക്കകം അവ പിൻവലിക്കപ്പെട്ടതായും ക​ണ്ടെത്തി.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ഇയാൾ സഫ്​ദർജങ്​ പ്രദേശത്ത്​ നിന്നാണ്​ പണം പിൻവലിക്കുന്നതെന്ന്​ കണ്ടെത്തി. പിന്നാലെ ഡൽഹി പൊലീസി​െൻറ വലയിലാകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marriage frauddelhiDivorce Matrimony
Next Story