74 ശതമാനം എ.ടി.എമ്മുകളിലും തട്ടിപ്പ് നടക്കാൻ സാധ്യതയെന്ന്
text_fieldsന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടേത് ഉൾെപ്പടെ 74 ശതമാനം എ.ടി.എമ്മുകളിലും തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കാലാവധി കഴിഞ്ഞ സോഫ്റ്റ്വെയറാണ് ഇത്തരം എ.ടി.എമ്മുകളിൽ ഉപയോഗിക്കുന്നത്. ഇത് തട്ടിപ്പ് നടക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പഠനം. 25 ശതമാനം പൊതുമേഖല ബാങ്കുകളുടെ എ.ടി.എമ്മുകളും പ്രവർത്തിക്കുന്നത് കാലാവധികഴിഞ്ഞ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ്. പാർലെമൻറിൽ ഉന്നയിച്ച ചോദ്യത്തിന് പൊതുമേഖല ബാങ്കുകളാണ് സോഫ്റ്റ്വെയറുകളെക്കുറിച്ച് മറുപടി നൽകിയത്.
2018 ജൂലൈക്കും 2018 ജൂണിനും ഇടയിൽ ബാങ്കിങ് ഒാംബുഡ്സ്മാന് 25,000ത്തിലധികം പരാതികളാണ് ലഭിച്ചത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണ് മിക്കവാറും പരാതികൾ. ഉപയോക്താക്കളുടെ പരാതികൾ വർധിച്ചതിനെ തുടർന്ന് സോഫ്റ്റ്വെയറുകൾ പുതുക്കുന്നതിനായി ആർ.ബി.െഎ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോർട്ടുകളും പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.