സുരക്ഷാസേനക്ക് നേരെ ആക്രമണത്തിന് സാധ്യത; ശ്രീനഗറിൽ റെഡ് അലർട് പ്രഖ്യാപിച്ചു
text_fieldsശ്രീനഗർ: സുരക്ഷാസേനക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. സുരക്ഷാസേനയുടെ വാഹനങ്ങൾ ബോംബുകൾ ഉപയോഗിച്ച് തകർക്കാൻ തീവ്രവാദികൾ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപോർട് ഉണ്ടെന്നാണ് വിവരം. ഭത്മാലൂ അടക്കം ശ്രീനഗറിലെ വിവിധ പ്രദേശങ്ങളിൽ െഎ.ഇ.ഡി ഉപയോഗിച്ചുള്ള ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടിൽ പറയുന്നത്.
െെസനിക വാഹനങ്ങളിലെ െെഡ്രവർമാരും സഹ െെഡ്രവർമാരും മറ്റ് വാഹനങ്ങളിൽ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥരും കനത്ത ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. വലിയ ഭീഷണി നേരിടുന്ന ഭത്മാലു മേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന് െെസനികരോടും പൊതുജനത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീനഗറിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ പ്രാദേശിക ഭരണകൂടവും അഭ്യർത്ഥിച്ചു.
ജമ്മു കശ്മീരിലെ ശ്രീനഗറിൽ ആയുധങ്ങളുമായി രണ്ട് ലഷ്ക്കർ ഭീകരരെ തിങ്കളാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഷ്ക്കറെ തൊയ്ബ-ദി റസിഡൻസ് ഫ്രണ്ട് പ്രവർത്തകരാണ് പിടിയിലായതെന്ന് ശ്രീനഗർ പൊലീസ് പറഞ്ഞു. 15 പിസ്റ്റളുകൾ, 300 റൗണ്ട് വെടിയുണ്ടകൾ, ഗൺ െെസലൻസർ, 30 മാഗസിനുകൾ എന്നിവ ഭീകരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ത്യൻ കരസേന മേധാവി ജനറൽ മനോജ് പാണ്ഡ രണ്ട് ദിവസത്തെ കശ്മീർ സന്ദർശനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭീകരരുടെ അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.