‘ന്യായ്’ പദ്ധതി: 72,000 രൂപ വീട്ടമ്മമാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും –പി. ചിദംബരം
text_fieldsചെന്നൈ: കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വേതനം പദ്ധതിയുടെ പരിധിയ ിൽ അഞ്ചുവർഷത്തിനകം അഞ്ചുകോടി കുടുംബങ്ങളെ ഉൾപ്പെടുത്തുമെന്ന് മുൻധനമന്ത്രി പി . ചിദംബരം. ബുധനാഴ്ച ചെന്നൈയിൽ കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തിഭവനിൽ വാർത്തസേമ്മളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
മിനിമം വേതനം പദ്ധതിയായ ‘ന്യായ്’ക്കെതിരെ വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് ചിദംബരം വിശദീകരണവുമായി രംഗത്തിറങ്ങിയത്. മാസംതോറും 6000 രൂപ വീതം വർഷത്തിൽ 72,000 രൂപയാണ് നൽകുക. ഇത് വീട്ടിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കും.
യു.പി.എ സർക്കാറിെൻറ കാലത്ത് 100 ദിവസത്തെ തൊഴിലുറപ്പുപദ്ധതി കൊണ്ടവന്നപ്പോഴും പ്രായോഗികമല്ലെന്ന് വിമർശനങ്ങളുയർന്നിരുന്നു. പദ്ധതി ശ്രദ്ധാപൂർവം നടപ്പാക്കണമെന്നാണ് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ അഭിപ്രായപ്പെട്ടത്.
2014ൽ കള്ളപ്പണം പിടിച്ചെടുത്ത് ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം നൽകിയപ്പോൾ അന്ന് പ്രായോഗികമാവില്ലെന്ന് അരുൺ ജെയ്റ്റ്ലി എന്തുകൊണ്ട് പറഞ്ഞില്ലെന്നും ചിദംബരം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.