Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2024ൽ ബി.ജെ.പിയുടെ...

2024ൽ ബി.ജെ.പിയുടെ പതനം സാധ്യമാണ്​ -പ്രശാന്ത്​ കിഷോർ

text_fields
bookmark_border
2024ൽ ബി.ജെ.പിയുടെ പതനം സാധ്യമാണ്​ -പ്രശാന്ത്​ കിഷോർ
cancel

2024ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പതനം സുസാധ്യമാണെന്ന്​ തെരഞ്ഞെടുപ്പ്​ തന്ത്രജ്ഞൻ പ്രശാന്ത്​ കിഷോർ. അതിനായി പ്രതിപക്ഷ പാർട്ടികളെ സഹായിക്കാൻ താൻ പൂർണമായും സന്നദ്ധനാണെന്നും

അദ്ദേഹം പറഞ്ഞു. എൻ.ഡി ടി.വിക്ക്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ പ്രശാന്ത്​ രാജ്യത്തെ രാഷ്​ട്രീയ സ്​ഥിതിഗതികൾ വിലയിരുത്തിയത്​. അടുത്ത മാസം നടക്കാനിരിക്കുന്ന വിവിധ സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​

വിധികളിൽ ലോക്​സഭ തെരഞ്ഞെടുപ്പി​ന്‍റെ സെമിഫൈനൽ വിവരങ്ങൾ ലഭ്യമാകുമെന്നും പ്രശാന്ത്​ കിഷോർ പറഞ്ഞു. ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്താൻ കഴിയുമെന്ന്​ പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നിര കെട്ടിപ്പടുക്കൽ

അത്ര എളുപ്പമല്ല എന്നും വിശേഷിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിക്കാനുളള സാധ്യത ഏറെയാണ്​. പക്ഷേ, 2024ലെ തെരഞ്ഞെടുപ്പ്​ ഫലം അതായിരിക്കില്ല. അതിന്​ ഉത്തർ പ്രദേശ്​, പഞ്ചാബ്​,ഉത്തരാഖണ്ഡ്​,

മണിപ്പൂർ എന്നിവിടങ്ങളിലെ 2012ലെ തെരഞ്ഞെടുപ്പ്​ റിസൾട്ട്​ നിരീക്ഷിച്ചാൽ മതി. യുപിയിൽ ബി.ജെ.പിയെ നേരിടണമെങ്കിൽ സാമൂഹിക അടിത്തറ വിപുലീകരിക്കേണ്ടത് പ്രധാനമാണ്. സംയുക്ത പ്രതിപക്ഷത്തിന്റെ

സാമൂഹിക അടിത്തറ വലുതാക്കാൻ സാധിക്കൂ. ഇന്നത്തേതിനേക്കാൾ... അത് യാദവ ഇതര ഒബിസികളായാലും ദലിതുകളുടെയോ മുന്നാക്ക വിഭാഗങ്ങളുടെയോ കൂടുതൽ ഏകീകരണമാണെങ്കിലും."

2024-ൽ ബി.ജെ.പിയെ തുരത്താൻ എന്താണ് വേണ്ടതെന്നതിന്റെ ഒരു രൂപരേഖയും അദ്ദേഹം വിശദമാക്കി. ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവ എടുത്താൽ ഏകദേശം 200 ലോക്‌സഭാ സീറ്റുകൾ.

ബി.ജെ.പിക്ക് 50-ഓളം സീറ്റുകൾ മാത്രമേ ഇവിടങ്ങളിൽ നേടാനായുള്ളൂ, ബാക്കിയുള്ള 350 സീറ്റുകളിൽ ബി.ജെ.പി എല്ലാം തൂത്തുവാരുകയാണ്," അദ്ദേഹം പറഞ്ഞു. "ഇത് നിങ്ങളോട് എന്താണ് പറയുന്നത്, കോൺഗ്രസോ

തൃണമൂലോ മറ്റേതെങ്കിലും പാർട്ടിയോ അല്ലെങ്കിൽ ഈ പാർട്ടികളുടെ കൂട്ടുകെട്ടോ സ്വയം പുനഃസ്ഥാപിക്കുകയും അവരുടെ വിഭവങ്ങളും തന്ത്രങ്ങളും റീബൂട്ട് ചെയ്യുകയും 200 ൽ നിന്ന് 100 സീറ്റുകൾ നേടുമെന്ന് പറയുകയും

ചെയ്താൽ, പ്രതിപക്ഷത്തിന് 250-260 വരെ എത്താൻ കഴിയും.ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവ എടുത്താൽ ഏകദേശം 200 ലോക്‌സഭാ സീറ്റുകൾ. ബി.ജെ.പിക്ക് 50-ഓളം

സീറ്റുകൾ മാത്രമേ ഇവിടങ്ങളിൽ നേടാനായുള്ളൂ, ബാക്കിയുള്ള 350 സീറ്റുകളിൽ ബി.ജെ.പി എല്ലാം തൂത്തുവാരുകയാണ്," അദ്ദേഹം പറഞ്ഞു. "ഇത് നിങ്ങളോട് എന്താണ് പറയുന്നത്, കോൺഗ്രസോ തൃണമൂലോ മറ്റേതെങ്കിലും

പാർട്ടിയോ അല്ലെങ്കിൽ ഈ പാർട്ടികളുടെ കൂട്ടുകെട്ടോ സ്വയം പുനഃസ്ഥാപിക്കുകയും അവരുടെ വിഭവങ്ങളും തന്ത്രങ്ങളും റീബൂട്ട് ചെയ്യുകയും 200 ൽ നിന്ന് 100 സീറ്റുകൾ നേടുമെന്ന് പറയുകയും ചെയ്താൽ, പ്രതിപക്ഷത്തിന്

250-260 വരെ എത്താൻ കഴിയും. അതിനാൽ, വടക്കും പടിഞ്ഞാറും 100 സീറ്റുകൾ കൂടി നേടിയാൽ അത് ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധ്യമാണ് -കിഷോർ കൂട്ടിച്ചേർത്തു. 2024 ൽ ശക്തമായ പോരാട്ടം നൽകാൻ

കഴിയുന്ന ഒരു പ്രതിപക്ഷ മുന്നണി രൂപീകരിക്കാൻ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഹിന്ദുത്വം, ഹൈപ്പർ-നാഷനലിസം, പൊതുക്ഷേമം തുടങ്ങിയ വിഷയങ്ങൾ മുതലെടുത്ത് ബി.ജെ.പി വളരെ "ഭീകരമായ ആഖ്യാനം"

അവതരിപ്പിക്കുന്നു. ഇതിനെ മറികടക്കാൻ പ്രതിപക്ഷ കക്ഷികൾക്ക്​ സാധിക്കണമെന്നും പ്രശാന്ത്​ കിഷോർ കൂട്ടി​ച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prashant KishorBJP
News Summary - Possible To Defeat BJP In 2024 -Prashant Kishor
Next Story