ഗാന്ധി വധം: അന്വേഷണനടപടി പരസ്യപ്പെടുത്തണമെന്ന് വിവരാവകാശ കമീഷന്‍
text_fieldsന്യൂഡല്‍ഹി: മഹാത്മ ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച ജെ.എല്‍. കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തതുവിട്ടതുപോലെ മഹാത്മ ഗാന്ധിയുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട രേഖകള്‍ തേടി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ കമീഷന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറി.
കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാണെന്ന് വിവരാവകാശ കമീഷണര്‍ ശ്രീധര്‍ ആചാര്യലു ചൂണ്ടിക്കാട്ടി. ഗാന്ധിവധത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ അന്വേഷിക്കേണ്ടതാണെന്നും നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയില്‍ ഗാന്ധി വധത്തെക്കുറിച്ച രേഖകള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.