‘പണവുമായി പോസ്റ്റ്മാൻ’ ഹിറ്റായി; 50 നാളിലെത്തിച്ചത് 1000 കോടി
text_fieldsതൃശൂർ: ബാങ്ക് അക്കൗണ്ടുള്ളവർക്ക് ലോക്ഡൗണിെൻറ 50 ദിവസങ്ങളിൽ പോസ്റ്റ്മാന്മാർ വീട്ടിലെത്തിച്ചത് 1000 കോടിയിലധികം രൂപ. വിവിധ ബാങ്കുകളുടെ ഉപഭോക്താക്കൾ അക്കൗണ്ടിൽനിന്ന് ആവശ്യപ്പെട്ട തുക ആധാർ എനേബ്ൾഡ് പേമെൻറ് സർവിസ് വഴി പോസ്റ്റ്മാന്മാർ വീട്ടിൽ എത്തിക്കുന്ന പദ്ധതിയാണ് പ്രായോജനം ചെയ്തത്.
ഉത്തർപ്രദേശിൽ മാത്രം 274 കോടി രൂപ ഇത്തരത്തിൽ വിതരണം ചെയ്തു. ബിഹാറിൽ 101 കോടിയാണ് നൽകിയത്. ഗുജറാത്ത്, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലും പദ്ധതി മികച്ച ഫലമുണ്ടാക്കി. ഹോട്സ്പോട്ടുകളിലും കുടിയേറ്റ തൊഴിലാളി ക്യാമ്പുകളിലും താമസിക്കുന്നവർക്കും രോഗികളും പ്രായം ചെന്നവരും ഭിന്നശേഷിക്കാരുമായ ഉപഭോക്താക്കൾക്കുമായിരുന്നു പ്രധാന പരിഗണന.
1.36 ലക്ഷം പോസ്റ്റ് ഓഫിസുകളിലെ രണ്ട് ലക്ഷത്തിലധികം പോസ്റ്റ്മാന്മാരാണ് പേമെൻറ് സർവിസ് ഉപകരണത്തിെൻറ സഹായത്തോടെ പണം വിതരണം ചെയ്തത്.ഇടക്കാലത്ത് മങ്ങിനിന്ന തപാൽ വകുപ്പിെൻറ ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്കും ലോക്ഡൗണിൽ നേട്ടമുണ്ടാക്കി.
23 ലക്ഷം പുതിയ അക്കൗണ്ട് ഇതിനകം പേമെൻറ് ബാങ്കിന് ലഭിച്ചു. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളാണ് ഉപഭോക്താക്കളിലധികവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.