തപാൽ പണിമുടക്ക് നാളെ
text_fieldsതിരുവനന്തപുരം: രാജ്യത്തെ നാലരലക്ഷത്തിലധികം വരുന്ന തപാൽ ആർ.എം.എസ് ജീവനക്കാർ നാളെ രാജ്യവ്യാപകമായി പണിമുടക്കും. ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ സേവനവേതന പരിഷ്കരണവുമായി ബന്ധപ്പെട്ട കമലേഷ്ചന്ദ്ര കമ്മിറ്റി ശിപാർശകൾ സ്വീകരിക്കുക, തസ്തികകളിൽ നിയമനംനടത്തി രൂക്ഷമായ സ്റ്റാഫ് ഷോർട്ടേജിന് പരിഹാരംകാണുക, സ്വകാര്യവത്കരണ, കോർപറേറ്റ്വത്കരണ നടപടികൾ അവസാനിപ്പിക്കുക, പരിഷ്കരണങ്ങളുടെ പേരിൽ ജീവനക്കാരുടെ നേർക്കുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പാർട്ട്ടൈം കാഷ്വൽ ജീവനക്കാർക്ക് അർഹമായ വേതനം അനുവദിക്കുക, തപാൽ സേവനം കൂടുതൽ മെച്ചപ്പെടുത്തുക തുടങ്ങി പത്തിന ആവശ്യങ്ങൾ ഉന്നയിച്ചാണ് നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി.ഇ) നേതൃത്വത്തിൽ പണിമുടക്കുന്നത്.
പണിമുടക്ക് പ്രചാരണാർഥം മേഖലാതല യോഗങ്ങൾ, ജില്ല കൺവെൻഷനുകൾ, ബൈക്ക് റാലി, ലഘുലേഖ വിതരണം എന്നീ പരിപാടികൾ നടന്നെന്ന് തപാൽ ആർ.എം.എസ് ഏകോപനസമിതി സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.