Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീകൾക്കെതിരായ...

സ്​ത്രീകൾക്കെതിരായ അതിക്രമം: ബംഗാൾ ഡി.ജി.പി നേരിട്ട്​ ഹാജരാകണമെന്ന്​ വനിത കമീഷൻ

text_fields
bookmark_border
സ്​ത്രീകൾക്കെതിരായ അതിക്രമം: ബംഗാൾ ഡി.ജി.പി നേരിട്ട്​  ഹാജരാകണമെന്ന്​ വനിത കമീഷൻ
cancel

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷം ബംഗാളിൽ സ്ത്രീകൾക്ക് എതിരെ നടന്ന സംഘർഷത്തിൽ എടുത്ത മുഴുവൻ നടപടികളുടെ റിപ്പോർട്ടുമായി ഡി.ജി.പിയോട്​ ​ദേശീയ വനിത കമീഷനിൽ നേരിട്ട്​ ഹാജരാകാൻ ഉത്തരവ്​. മേയ്​ 31ന്​ ഉച്ചക്ക്​ 12.30ന്​ ഹാജരാകാനാണ്​ നിർദേശം. സ്​ത്രീകൾക്കെതിരായ അതിക്രമത്തി​‍െൻറ ജില്ല തിരിച്ചുള്ള കണക്കും കേസെടുത്ത വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ഈ വർഷം ഏപ്രിൽ ഒന്നുമുതലുള്ള കണക്കുകളാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. സ്​ത്രീസുരക്ഷ ഉറപ്പാക്കാൻ എടുത്ത മുൻകരുതൽ നടപടികളുടെ വിവരവും ഹാജരാക്കണം​.

വനിത കമീഷൻ ബംഗാൾ സന്ദർശിച്ചശേഷം നൽകിയ റിപ്പോർട്ടി​‍െൻറ അടിസ്​ഥാനത്തിലാണ്​ ഡി.ജി.പിയെ വിളിച്ചുവരുത്തുന്നത്​. വനിത കമീഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നേരത്തേ​ ബംഗാൾ സന്ദർശിച്ച്​ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west Bengalviolencewomen
News Summary - Post-poll violence against women in Bengal: NCW asks state DGP to appear before it
Next Story