Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘർഷം: മുഴുവൻ...

സംഘർഷം: മുഴുവൻ കേസുകളും രജിസ്റ്റർ ചെയ്യണം, ഇരകൾക്ക്​ റേഷൻ നൽകണമെന്നും കൊൽക്കത്ത ഹൈകോടതി

text_fields
bookmark_border
സംഘർഷം: മുഴുവൻ കേസുകളും രജിസ്റ്റർ ചെയ്യണം, ഇരകൾക്ക്​ റേഷൻ നൽകണമെന്നും കൊൽക്കത്ത ഹൈകോടതി
cancel

കൊൽക്കത്ത: തെരഞ്ഞെടുപ്പിന്​ പിന്നാലെ പശ്​ചിമബംഗാളിലുണ്ടായ സംഘർഷങ്ങളിൽ മുഴുവൻ കേസുകളും രജിസ്റ്റർ ചെയ്യണമെന്ന്​ പൊലീസിനോട്​ നിർദേശിച്ച്​ കൊൽക്കത്ത ഹൈകോടതി. സംഘർഷത്തിൽ പരിക്കേറ്റവർക്ക്​ ചികിത്സയും റേഷനും ഉറപ്പാക്കണം. റേഷൻ കാർഡ്​ ഇല്ലെങ്കിലും ഇവർക്ക്​ റേഷൻ നൽകണമെന്ന് കോടതി നിർദേശിച്ചു.

സംഘർഷവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കൃത്യമായി സൂക്ഷിക്കാൻ പശ്​ചിമബംഗാൾ ചീഫ്​ സെക്രട്ടറിക്ക്​ നിർദേശം നൽകി. മെയ്​ രണ്ടിന്​ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ പശ്​ചിമബംഗാളിൽ വലിയ സംഘർഷങ്ങളുണ്ടായത്​.

തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു സംഘർഷം. ഇക്കാര്യത്തിൽ പരസ്​പരം കുറ്റപ്പെടുത്തി ഇരു പാർട്ടികളും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Bengal Post-Poll Violence
News Summary - Post-poll violence: Calcutta HC orders Bengal govt to register all cases, provide medical treatment to victims
Next Story