പ്രവാസി വോട്ടർമാരുടെ ബാലറ്റുകൾ നയതന്ത്ര ബാഗേജ് വഴി എത്തിക്കാൻ ആലോചന
text_fieldsന്യൂഡൽഹി: വിദേശത്ത് കഴിയുന്ന പ്രവാസി വോട്ടർമാരുടെ പോസ്റ്റൽ വോട്ടുകൾ നയതന്ത്ര ബാഗേജ് വഴി എത്തിച്ച് റിേട്ടണിംഗ് ഒാഫീസർമാർക്ക് കൈമാറുന്നത് പരിഗണനയിൽ. തെരഞ്ഞെടുപ്പ് കമീഷനും വിദേശ കാര്യ വകുപ്പും ഇതിനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. നിയമ ഭേദഗതിയടക്കമുള്ള കാര്യങ്ങൾ നിയമ വകുപ്പിന്‍റെ പരിഗണനയിലാണ്.
പ്രവാസി വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റുകൾ തെരഞ്ഞെടുപ്പ് കമീഷന്‍റെ 'ഇലക്ട്രോണികലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം' വഴി എത്തിച്ച് കൊടുക്കാൻ നേരത്തെ തീരുമാനിച്ചതാണ്. എംബസി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ച് നയതന്ത്ര ബാഗേജ് വഴി ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ആലോചനയിൽ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഇത് പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്.
ഇതുവരെ 1.06 ലക്ഷം പ്രവാസി വോട്ടർമാരാണ് തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റ്ർ ചെയ്തിട്ടുള്ളത്. അതിൽ തന്നെ 87,000 വോട്ടർമാരും കേരളത്തിൽ നിന്നുള്ളവരാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിേപാർട്ട് ചെയ്യുന്നു. വോട്ടർമാരുടെ എണ്ണം പരിമിതമായതിനാൽ പോസ്റ്റൽ ബാലറ്റുകൾ നയതന്ത്ര ബാഗേജ് വഴി തിരിച്ചെത്തിക്കുന്നത് പ്രയാസമുള്ള കാര്യമാകില്ല. അതേസമയം, ഒരു കോടിയോളം ഇന്ത്യക്കാർ പ്രവാസികളായുണ്ടെന്നാണ് സാമാന്യമായ കണക്ക്. അതിൽ തന്നെ 60 ലക്ഷത്തോളം ആളുകൾ വോട്ടവകാശത്തിന് അർഹരാണെന്നാണ് കരുതുന്നത്. അത്രയും വോട്ടർമാർ പോസ്റ്റൽ വോട്ട് സംവിധാനം ഉപയോഗപ്പെടുത്തുകയാണെങ്കിൽ ബാലറ്റുകൾ തിരിച്ചെത്തിക്കുന്നതിനുള്ള സംവിധാനമാണ് ആസൂത്രണം ചെയ്യേണ്ടത്.
പോസ്റ്റൽ ബാലറ്റുകൾ ഇന്ത്യയിൽ എത്തിച്ച ശേഷം സമയബന്ധിതമായി അതാത് റിേട്ടണിങ് ഒാഫീസർമാർക്ക് കൈമാറുന്നതിനുള്ള സംവിധാനവും ഉണ്ടാക്കേണ്ടതുണ്ട്. ബാലറ്റുകൾ ശേഖരിക്കുന്നതിനും അറ്റസ്റ്റ് ചെയ്ത് തിരിച്ചയക്കുന്നതിനും എംബസികളിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ വിദേശ കാര്യ വകുപ്പിനോട് നിയമവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിയമവകുപ്പ് ആഭ്യന്തര വകുപ്പിന്‍റെയും ധനവകുപ്പിന്‍റെയും അഭിപ്രായമാരാഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പും ധനവകുപ്പും നൽകുന്ന മറുപടികളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സംബന്ധിച്ച് തെരഞ്ഞടുപ്പ് കമീഷന്‍റെ ആവശ്യത്തോട് നിയമ വകുപ്പ് പ്രതികരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.