തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു
text_fieldsന്യൂഡൽഹി: തപാൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിച്ച് വേതനഘടന പുതുക്കിനിശ്ചയിച്ചു. തപാൽ മേഖല പൂർണമായി സ്തംഭിപ്പിച്ച് രണ്ടാഴ്ചയായി ജീവനക്കാർ അഖിലേന്ത്യാതലത്തിൽ നടത്തിവന്ന സമരത്തെ തുടർന്നാണ് ശമ്പളം കൂട്ടാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്) തസ്തികയിലുള്ളവരുടെ അടിസ്ഥാന ശമ്പളമാണ് ഉയർത്തിയത്. പ്രതിമാസം 2295 രൂപ അടിസ്ഥാന ശമ്പളം വാങ്ങിയവർക്ക് ഇനി മൊത്തത്തിൽ 10,000 രൂപ ലഭിക്കും. 2775 രൂപ വാങ്ങിയവർക്ക് 12,500 രൂപയാകും. 4115 രൂപ ലഭിച്ചിരുന്നവർക്ക് ഇനി 14,500 രൂപ ലഭിക്കുമെന്നും മന്ത്രിസഭ യോഗത്തിനുശേഷം ടെലികോം മന്ത്രി മനോജ് സിൻഹ വിശദീകരിച്ചു.
ഇതിന് 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടാകും. വേതനവർധന വഴിയുള്ള കുടിശ്ശിക ഒറ്റ ഗഡുവായി നൽകും. ജോലിയിലെ പ്രയാസസാഹചര്യങ്ങൾ മുൻനിർത്തി ഗ്രാമീണ തപാൽ ജീവനക്കാർക്ക് ഇതാദ്യമായി റിസ്ക് അലവൻസ് അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഇതുവരെ രണ്ടു ഷിഫ്റ്റായിരുന്നത് മൂന്നാക്കി. സർവിസിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് നിയമനം നൽകാനുള്ള നിർദേശവും അംഗീകരിച്ചു. മൂന്നു ലക്ഷം ജി.ഡി.എസുമാർക്ക് പ്രേയാജനം ലഭിക്കും. ശരാശരി 56 ശതമാനമാണ് വർധന. വേതനഘടന പുതുക്കിയതു വഴി പ്രതിവർഷം 397 കോടി രൂപയുടെ അധികച്ചെലവ് വരും.ജി.ഡി.എസുമാർ ഇനി രണ്ടു വിഭാഗമായിരിക്കും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർമാർ ഒരു വിഭാഗം. മറ്റുള്ളവർ അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർമാർ. സമയബന്ധിത കണ്ടിന്യൂവിറ്റി അലവൻസ് സ്ലാബ് പരിഷ്കരിച്ചു. 11 സ്ലാബുകൾ ലയിപ്പിച്ച് മൂന്നായി ചുരുക്കി. പുതിയ സമയബന്ധിത കണ്ടിന്യൂവിറ്റി അലവൻസ് ഇപ്രകാരം: നാലു മണിക്കൂറിന് (െലവൽ ഒന്ന്) ആദ്യ വിഭാഗക്കാർക്ക് 12,000 രൂപ, രണ്ടാമത്തെ വിഭാഗക്കർക്ക് 10,000 രൂപ. അഞ്ചു മണിക്കൂർ (െലവൽ 2) ആദ്യ വിഭാഗത്തിൽ 14500 രൂപ, രണ്ടാമത്തെ വിഭാഗത്തിൽ 12,000 രൂപ.
ക്ഷാമബത്ത പ്രത്യേകമായി നൽകുന്നതു തുടരും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ പുതുക്കുന്നതിനൊപ്പം പുതുക്കും. എക്സ് ഗ്രേഷ്യ കണക്കാക്കുന്നതിന് കണ്ടിന്യൂവിറ്റി അലവൻസിെൻറ പരിധി 7000 രൂപ. അതിനൊപ്പം ഡി.എ (പുതിയ പദ്ധതി രൂപപ്പെടുത്തുന്നതുവരെ). അലവൻസിൽ മൂന്നു ശതമാനം വാർഷിക വർധന; ജീവനക്കാരെൻറ അഭ്യർഥനക്ക് അനുസൃതമായി ഇത് ജനുവരി ഒന്നിനോ ജൂലൈ ഒന്നിനോ നൽകും. റിസ്ക് അലവൻസ് പുതുതായി അനുവദിച്ചതിനൊപ്പം, സൈക്കിൾ അലവൻസ്, പണം കൊണ്ടുപോകുന്നതിനുള്ള അലവൻസ് തുടങ്ങിയവ പുതുക്കി. ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക് പ്രവർത്തനം വിപുലപ്പെടുത്തുന്നതു വഴി, വേതനവർധനക്കൊപ്പം ജി.ഡി.എസുമാരുടെ ഉത്തരവാദിത്തവും വർധിക്കുകയാണ്.
നിലവിലുള്ള ശമ്പളം | പുതുക്കിയ ശമ്പളം |
2295 | 10,000 |
2775 | 12,500 |
4115 | 14,500 |
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.