ബൂത്തിൽ പോകാനാവാത്ത വോട്ടർക്ക് തപാൽ വോട്ട്
text_fieldsന്യൂഡൽഹി: പോളിങ് ബൂത്തിൽ ഹാജരാകാൻ കഴിയാത്ത വോട്ടർമാരെ പ്രത്യേ ക വിഭാഗമായി കണക്കാക്കി തപാൽവോട്ട് അനുവദിച്ച് കേന്ദ്ര തെരഞ്ഞെട ുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. 80 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരും അംഗപരിമിതിയുള്ളവരും വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത അവശ്യസേവനക്കാരും ഉൾപ്പെടുന്ന ‘ഹാജരാകാനാകാത്ത വോട്ടർ’ (ആബ്സെൻറീ വോട്ടർ) എന്ന പ്രത്യേക വിഭാഗമുണ്ടാക്കിയാണ് തപാൽ വോട്ടിന് അനുമതി നൽകുക. 1951ലെ ജന പ്രാതിനിധ്യ നിയമത്തിെൻറ 60ാം വകുപ്പ് നൽകുന്ന അധികാരമുപയോഗിച്ച് കേന്ദ്ര തെരെഞ്ഞടുപ്പ് കമീഷനുമായി കൂടിയാലോചിച്ചാണിത്. പുതിയ ഭേദഗതി ഇൗ മാസം 22ന് പ്രാബല്യത്തിൽ വന്നു.
നിലവിൽ സൈനികർക്കും തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥർക്കുമാണ് തപാൽ വോട്ടിന് അർഹതയുള്ളത്. അവർക്ക് പുറമെ ‘ഹാജരാകാത്ത വോട്ടർ’ എന്ന വിഭാഗത്തിന് േപാളിങ് ബൂത്തിൽ വരാതെ തപാൽ വോട്ടിന് അവകാശം നൽകാനായി തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിെൻറ 18ാം വകുപ്പിൽ അഞ്ചാമത്തെ ഉപവകുപ്പ് പുതുതായി കൊണ്ടുവന്നു. ‘തെരഞ്ഞെടുപ്പ് നടത്തിപ്പ് ഭേദഗതി ചട്ടം 2019’ എന്ന് പേരിട്ട ഭേദഗതിയിൽ വകുപ്പുകളും ഉപവകുപ്പുകളും പുതുതായി കൂട്ടിച്ചേർത്തു.
തപാൽ വോട്ടിന് അർഹതയുള്ള അവശ്യ സേവനത്തിൽ ജോലിചെയ്യുന്നവർ ആരൊക്കെയെന്ന് നിർവചിച്ച് തെരഞ്ഞെടുപ്പ് കമീഷൻ പുതിയ വിജ്ഞാപനം പുറത്തിറക്കും. അവർ ‘ഹാജരാകാനാവാത്ത വോട്ടർ’ക്കുള്ള നിശ്ചിത മാതൃകയിലുള്ള 12ഡി അപേക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം വരണാധികാരിക്ക് സമർപ്പിക്കണം. ആ അപേക്ഷ നോഡൽ ഒാഫിസർ പരിേശാധിച്ച് സാക്ഷ്യപ്പെടുത്തണം. നോഡൽ ഒാഫിസർ സാക്ഷ്യപ്പെടുത്താത്ത അപേക്ഷകൾ തള്ളും. 80 വയസ്സ് കഴിഞ്ഞവരും അംഗ പരിമിതിയുള്ളവരും ആരെന്ന് വോട്ടർപട്ടികയിൽ രേഖപ്പടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് കണക്കാക്കുക. ഇക്കാര്യം സാക്ഷ്യപ്പെടുത്താനായി ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ഉദ്യോഗസ്ഥൻ 13എ ഫോറത്തിൽ അത് സാക്ഷ്യപ്പെടുത്തണം. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ തെരഞ്ഞെടുപ്പ് കമീഷൻ തപാൽ ബാലറ്റ് പേപ്പർ ഇവർക്കും അയച്ചുകൊടുക്കും. വോട്ടുരേഖപ്പെടുത്തി മടക്കി നൽകുന്നതിന് ഒാരോ മണ്ഡലത്തിലും ഒരു കേന്ദ്രമെങ്കിലുമുണ്ടാകും. ആരൊക്കെയാണ് തപാൽ വോട്ട് ചെയ്തതെന്ന് ആ കേന്ദ്രത്തിൽ കമീഷൻ നിഷ്കർഷിച്ച രീതിയിൽ രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.