വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്കും തപാൽ വോട്ട്? സമ്മതം മൂളി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസി ഇന്ത്യക്കാരെ (എൻ.ആർ.ഐ) തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര സർക്കാറിനെ അറിയിച്ചു. സാങ്കേതികമായും ഭരണപരമായും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ബാലറ്റ് സംവിധാനം എൻ.ആർ.ഐ വോട്ടർമാർക്ക് കൂടി നൽകാൻ കഴിയുെമന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിയമ വകുപ്പിനെ അറിയിച്ചു. കേരളം, അസ്സം, വെസ്റ്റ് ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമാകും. 2021 ഏപ്രിൽ, മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ്.
ഏകദേശം ഒരു കോടി ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 60 ലക്ഷം പേരും വോട്ടിന് അർഹരാണ്. നിലവിൽ സർവിസ് വോട്ടർമാർക്ക് മാത്രമാണ് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ബാലറ്റ് സംവിധാനം വിനിയോഗിക്കാനാവുക. ഈ സംവിധാനം ഉപയോഗിച്ച് ആദ്യം ഇ-മെയിൽ വഴി പോസ്റ്റൽ ബാലറ്റ് അയക്കും. തുടർന്ന് പ്രിൻെറടുത്ത് വോട്ട് രേഖപ്പെടുത്തി തപാൽ വഴി മടക്കിനൽകണം.
വിദേശ വോട്ടർമാർക്ക് ഈ സൗകര്യം നൽകണമെങ്കിൽ സർക്കാർ 1961ലെ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടതുണ്ട്. എന്നാൽ, ഇതിന് പാർലമെൻറിൻെറ അംഗീകാരം ആവശ്യമില്ല. നിയമ ഭേദഗതി വന്നാൽ, തപാൽ ബാലറ്റിലൂടെ വോട്ടുചെയ്യാൻ താൽപ്പര്യമുള്ളവർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് അഞ്ച് ദിവസത്തിനുള്ളിൽ റിട്ടേണിംഗ് ഓഫിസറെ അറിയിക്കണം.
റിട്ടേണിങ് ഓഫിസർ ബാലറ്റ് പേപ്പർ ഇലക്‌ട്രോണിക്കായി അയക്കും. തുടർന്ന് പ്രിൻെറടുത്ത് വോട്ട് രേഖപ്പെടുത്താം. പിന്നീട് എൻ.ആർ.ഐ താമസിക്കുന്ന രാജ്യത്തിൻെറ നയതന്ത്ര പ്രതിനിധി നിയോഗിച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം. തുടർന്നാണ് തപാൽ വഴി അയക്കേണ്ടത്.
2014ല്‍ വ്യവസായിയും മലയാളിയുമായ ഡോ. ഷംസീര്‍ വയലില്‍ പ്രവാസി വോട്ടിനായി സുപ്രീം കോടതിയില്‍ പൊതുതാൽപ്പര്യ ഹരജി നൽകിയിരുന്നു. പിന്നീട് 2018 ആഗസ്റ്റില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ ഈ ബില്ല് രാജ്യസഭയില്‍ പാസാക്കാൻ നടപടി ഉണ്ടായില്ല. പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നിരവധി തവണ സുപ്രീം കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.