ഛത്തിസ്ഗഢിൽ തെര. കമീഷനും നക്സലൈറ്റുകളും തമ്മിലും മത്സരം
text_fieldsറായ്പുർ: ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യ പാർട്ടികളായ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഒരുഭാഗത്ത് ശക്തമായ പ്രചാരണ പോരാട്ടം നടക്കുേമ്പാൾ മറുഭാഗത്ത് തെരഞ്ഞെടുപ്പ് കമീഷനും നക്സലൈറ്റുകളും തമ്മിലും കടുത്ത മത്സരമാണ്. സംസ്ഥാനത്തെ നക്സൽ പ്രവർത്തന മേഖലയിലുടനീളം ഇൗ പോര് ദൃശ്യമാണ്. ഒരുഭാഗത്ത് നക്സലുകൾ വോട്ട് ബഹിഷ്കരണ ആഹ്വാനവുമായി ബാനറുകളും പോസ്റ്ററുകളും ഉയർത്തുേമ്പാൾ മറുഭാഗത്ത് ‘വോട്ടുത്സവം’ എന്ന തലക്കെട്ടിൽ ജനങ്ങളെ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന വലിയ ബാനറുകളാണ് തെര. കമീഷൻ പ്രാദേശിക ഭാഷകളിൽ ഉയർത്തിയിരിക്കുന്നത്.
നക്സലൈറ്റുകളുടെ വോട്ട് ബഹിഷ്കരണ ആഹ്വാനം തള്ളിക്കളയാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളുമുണ്ട്. ഭിന്നശേഷിക്കാരായ വോട്ടർമാരെ ഉൾപ്പെടെ പോളിങ് ബൂത്തിലെത്തിക്കുന്നവരുടെ അഞ്ച് ശതമാനം കടം എഴുതിത്തള്ളുമെന്ന് വാഗ്ദാനം നൽകുന്ന പോസ്റ്ററുകളും ജില്ല ഭരണകൂടവും തെരഞ്ഞെടുപ്പ് കമീഷനും പതിച്ചിട്ടുണ്ട്. ജില്ലയിലെ 232 പോളിങ് സ്റ്റേഷനുകളും ക്ഷേത്ര മാതൃകയിൽ പെയിൻറ് ചെയ്യാനും അലങ്കരിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് സുക്മ ജില്ല കലക്ടർ അമിത്കുമാർ മയുര പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നക്സൽ പ്രവർത്തന മേഖലയിൽ 10 ശതമാനം വരെ മാത്രമേ പോളിങ് ഉണ്ടായിരുന്നുള്ളൂ. ഇത് ഉയർത്തുകയാണ് തെര. കമീഷെൻറയും ജില്ല ഭരണകൂടത്തിെൻറയും ലക്ഷ്യം. ഇതിനായാണ് പോളിങ് ബൂത്തിെൻറ പ്രതീതി സൃഷ്ടിക്കാതെ ഉത്സവ പ്രതീതി സൃഷ്ടിച്ച് വോട്ടർമാരെ ആകർഷിക്കാനുള്ള ശ്രമമെന്നും മയുര വ്യക്തമാക്കി. മറ്റൊരു നക്സൽ പ്രവർത്തന മേഖലയായ ദന്തേവാഡയിൽ 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായി നക്സലുകൾക്ക് ഏറ്റവും സ്വാധീനമുള്ള മേഖലയിൽ മൂന്ന് പോളിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
വോട്ടർമാരെ സ്വാധീനിക്കാൻ ഇവിടത്തെ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക മത്സരം സംഘടിപ്പിച്ചതായി ദന്തേവാഡ ജില്ല കലക്ടർ സൗരവ് കുമാർ പറഞ്ഞു. വോട്ട് ചെയ്യാൻ രക്ഷിതാക്കളോട് അഭ്യർഥിക്കുന്ന കത്തെഴുത്താണ് മത്സരം. ഇവിടെയും വോട്ട് ചെയ്യിക്കുന്നവർക്ക് അഞ്ച് ശതമാനം കടം എഴുതിത്തള്ളുമെന്ന് വാഗ്ദാനമുണ്ട്. ജില്ലയിൽ 273 േപാളിങ് സ്റ്റേഷനുകളിൽ 137 എണ്ണവും അതി സുരക്ഷ സ്റ്റേഷനുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.