Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീരബായ്​ ചാനുവിന്‍റെ...

മീരബായ്​ ചാനുവിന്‍റെ മെഡൽനേട്ടം: ദാരിദ്യം ഒഴിവുകഴിവല്ലെന്ന്​ ട്വീറ്റ്​; വിവാദമായപ്പോൾ കമ്യൂണിസ്റ്റ്​കാർക്ക്​ പഴി

text_fields
bookmark_border
മീരബായ്​ ചാനുവിന്‍റെ മെഡൽനേട്ടം: ദാരിദ്യം ഒഴിവുകഴിവല്ലെന്ന്​ ട്വീറ്റ്​; വിവാദമായപ്പോൾ കമ്യൂണിസ്റ്റ്​കാർക്ക്​ പഴി
cancel

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത്​ മീരാബായ്​ ചാനുവെന്ന മണിപ്പൂർ സ്വദേശിനിയായിരുന്നു. 49 കിലോഗ്രാം ഭാരോദ്വഹനത്തിലായിരുന്നു മീരാബായ്​ വെള്ളി മെഡൽ നേട്ടം​. കഴിഞ്ഞ ദിവസമാണ്​ ടോക്യോയിൽ നിന്ന്​ ചാനു സ്വന്തം വീട്ടിലേക്ക്​ തിരിച്ചെത്തിയത്​. വീട്ടിലേക്ക്​ തിരിച്ചെത്തിയ ചാനു ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രം മണിപ്പൂർ മുഖ്യമന്ത്രിയുടെ ഉപദേഷ്​ടാവ്​ രാജാത്​ സേത്തി പങ്കുവെച്ചിരുന്നു.

ദാരിദ്യം ഒരാൾക്ക്​ സ്വപ്​നങ്ങൾ നേടുന്നതിനുള്ള ഒഴിവുകഴിവല്ലെന്നായിരുന്നു സേത്തിയുടെ ട്വീറ്റ്​. ഇതിനൊപ്പം മീരാബായ്​ ചാനു ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രവും ഉണ്ടായിരുന്നു. എന്നാൽ, സേത്തിയുടെ ട്വീറ്റിന്​ ചില കേ​ന്ദ്രങ്ങളിൽ നിന്നും വിമർശനങ്ങളും ഉയർന്നു.

ഇതോടെ രാജാത്​ സേത്തി പുതിയ ട്വീറ്റുമായി രംഗത്തെത്തി. തന്‍റെ ട്വീറ്റ്​ വിവാദമാക്കിയതിന്​ പിന്നിൽ കമ്യൂണിസ്റ്റുകാരണെന്നായിരുന്നു സേത്തിയുടെ നിലപാട്​. ലളിതമായ ഒരു ട്വീറ്റിനെ ഏറ്റവും മോശമായ രീതിയിൽ വ്യാഖ്യാനിക്കാനുള്ള വൈദഗ്​ധ്യം കമ്യൂണിസ്റ്റുകാർ​ക്കുണ്ട്​. ആഡംബര ജീവിതം നയിക്കുകയും പട്ടിണി​െയ കുറിച്ച്​ ആളുകൾക്ക്​ ക്ലാസെടുക്കുകയും ചെയ്യുന്നവരാണ്​ കമ്യൂണിസ്റ്റുകാർ. തന്‍റെ ടൈം ലൈനിൽ നിന്ന്​ ഇറങ്ങിപ്പോയി വേറെ പണിനോക്കു എന്നായിരുന്നു കമ്യൂണിസ്റ്റുകാരോടുള്ള സേത്തിയുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saikhom mirabai chanu
News Summary - ‘Poverty, No Excuse’ Mirabai’s 1st Meal At Home
Next Story