ഗവർണർക്കും കോടതിക്കും ഇടയിലെ അധികാരം
text_fieldsന്യൂഡൽഹി: ഗവർണറുടെയും സുപ്രീംകോടതിയുടെയും ഇടപെടലും സഭയിൽ ഭൂരിപക്ഷം തെളിയിച്ച് സർക്കാർ രൂപവത്കരണവും രാജ്യത്ത് ആദ്യത്തെതല്ല. കർണാടകക്ക് മുമ്പും ഇത്തരം അസാധാരണ നടപടികൾക്ക് രാജ്യം സാക്ഷിയായിട്ടുണ്ട്. ഗവർണർക്കും കോടതിക്കും ഇടപെടലിൽ ഒറ്റ ദിവസം ഭരണത്തിലിരുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഉത്തർപ്രദേശ് 1997
സ്വതന്ത്രരടക്കം 93 അംഗങ്ങളുടെ പിന്തുണയോടെ ബി.ജെ.പിയുടെ കല്യാൺ സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു. മറ്റു പാർട്ടികൾ ഇത് ചോദ്യംചെയ്യുകയും സർക്കാറിനെ പുറത്താക്കാൻ ശ്രമം ആരംഭിക്കുകയും ചെയ്തു. 1998 ഫെബ്രുവരി 21ന് രാത്രി ഗവർണർ റൊമേശ് ഭണ്ഡാരി സർക്കാറിനെ പിരിച്ചുവിട്ടു. മന്ത്രിസഭയിൽ മറ്റു പാർട്ടികളിലുള്ളവർ ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെ കോൺഗ്രസിലെ ജഗദംബിക പാൽ മുഖ്യമന്ത്രിക്കസേരയിലെത്തി. എന്നാൽ, ഒറ്റ ദിവസത്തേക്കപ്പുറം ഇത് നീണ്ടില്ല. സർക്കാർ പിരിച്ചുവിട്ടത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈകോടതി ഫെബ്രുവരി 23ന് കല്യാൺ സിങ് സർക്കാറിനെ തിരിച്ചുനിയമിച്ചു.
ഝാർഖണ്ഡ് 2005
ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത 2005ലെ ഝാർഖണ്ഡ് െതരഞ്ഞെടുപ്പിലും സമാന സംഭവമുണ്ടായി. ഗവർണർ സെയ്ദ് സിബ്തി റാസി സർക്കാറുണ്ടാക്കാൻ ക്ഷണിച്ചത് ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ഷിബു സോറനെ. ഇത് നിയമപ്രശ്നമാകുകയും സുപ്രീംകോടതി ഇടപെടുകയും ചെയ്തു. സഭയിൽ വിശ്വാസവോട്ട് നേടാൻ കോടതി ആവശ്യപ്പെട്ടു. അതുവരെ ആംഗ്ലോ ഇന്ത്യൻ അംഗത്തെ തെരഞ്ഞെടുക്കുന്നതും വിലക്കി.
ഉത്തരാഖണ്ഡ് 2016
2016 മാർച്ച് 28ന് നടക്കാനിരുന്ന വിശ്വാസവോട്ട് തടഞ്ഞുകൊണ്ട് 27ന് കേന്ദ്ര സർക്കാർ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. ഇതിനെ ഉത്തരാഖണ്ഡ് ഹൈകോടതി ചോദ്യംചെയ്തു.
രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തിടുക്കം കാട്ടിയതെന്തിനെന്നും കുറച്ചുകൂടി കാത്തിരിക്കണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി ഹരീഷ് റാവത് വിശ്വാസവോട്ട് നേടാൻ ദിവസം നിശ്ചയിച്ചപ്പോഴായിരുന്നു കേന്ദ്ര ഇടപെടൽ. ഇതിനെതിരെ ഹരീഷ് റാവത് കോടതിയെ സമീപിക്കുകയായിരുന്നു.
ഗോവ 2017
കഴിഞ്ഞ വർഷം ഗോവയിലും സർക്കാർ രൂപവത്കരണത്തിൽ അവ്യക്തത ഉണ്ടായി. ബി.ജെ.പിയുടെ മനോഹർ പരീക്കറെ സർക്കാർ രൂപവത്കരിക്കാൻ ഗവർണർ മൃദുല സിൻഹ ക്ഷണിച്ചത് കോടതി കയറി. 40 അംഗ സഭയിൽ ബി.ജെ.പിക്ക് 13, കോൺഗ്രസിന് 17 എന്നിങ്ങനെയായിരുന്നു അംഗങ്ങൾ. ഗവർണറുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് ചന്ദ്രകാന്ദ് സുപ്രീം കോടതിയെ സമീപിച്ചു. സഭയിൽ വിശ്വാസവോട്ട് നേടാനായിരുന്നു കോടതി നിർദേശം.
തമിഴ്നാട് 2017
തമിഴ്നാട് നിയമസഭയിൽ വിശ്വാസവോെട്ടടുപ്പ് നടക്കുന്നതാണ് മദ്രാസ് ഹൈകോടതി നീട്ടിയത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയോട് ഗവർണർ ആവശ്യപ്പെടണമെന്ന് ഡി.എം.െകയും ദിനകരൻ വിഭാഗത്തിലെ പി.വെട്രിവേൽ എം.എൽ.എയും നൽകിയ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.