യെദിയൂരപ്പക്ക് മറുപടി നൽകേണ്ട ബാധ്യതയില്ല; ഞാൻ ചെയ്തത് ജനത്തിനറിയാം -കുമാരസ്വാമി
text_fieldsബംഗളൂരു: നരേന്ദ്ര മോദിക്കായാലും ജെ.പി നദ്ദക്കായാലും അധികാരം സ്ഥിരമല്ലെന്ന് കർണാടക മുൻമുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി. ബി.ജെ.പി സർക്കാർ വിശ്വാസ വോട്ട് തേടുന്നതിന് മുന്നോടിയായി വിധാൻ സൗധയിൽ സംസാരിക്കുകയായിരുന ്നു അദ്ദേഹം.
ബി.െജ.പിയുടെ എണ്ണം 105ൽ നിന്ന് 100ലേക്കോ അതിന് താഴേക്കോ ആക്കുവാൻ തങ്ങൾ ശ്രമിക്കില്ല. ബി.ജെ.പി സർക്കാർ എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം. കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി തങ്ങൾ ബി.ജെ.പി സർക്കാരുമായി സഹകരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
‘‘ഞാൻ 14 മാസക്കാലം സർക്കാറിനെ നയിച്ചു. എനിക്ക് യെദിയൂരപ്പയുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയില്ല. എന്നാൽ എൻെറ മനഃസാക്ഷിയോട് മറുപടി പറയേണ്ടതുണ്ട്. കഴിഞ്ഞ 14 മാസത്തെ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഞാൻ എന്താണ് ചെയ്തതെന്ന് ജനങ്ങൾക്കറിയാം.’’ -കുമാരസ്വാമി വ്യക്തമാക്കി.
വിമത എം.എൽ.എമാരെ ബി.ജെ.പി വഴിയാധാരമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മുതൽ എല്ലാ പുരോഗതിയും താൻ നോക്കിക്കാണുകയായിരുന്നു. സ്പീക്കറുടെ തീരുമാനം ശക്തമായ സന്ദേശമാണ് നൽകുന്നത്. സ്പീക്കർ തിരക്ക് കൂട്ടിയിട്ടില്ലെന്നും അദ്ദേഹം വിഷയത്തെ വളരെ ശ്രദ്ധയോടെയാണ് നോക്കിക്കണ്ടതെന്നും കുമാരസ്വാമി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.