Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅധികാരം പോകും വീണ്ടും...

അധികാരം പോകും വീണ്ടും വരും; മഹാരാഷ്ട്ര പ്രതിസന്ധിക്കിടെ പ്രതികരണവുമായി റാവത്ത്

text_fields
bookmark_border
Sanjay Raut
cancel
camera_alt

ശിവസേന നേതാവ്​ സഞ്​ജയ്​ റൗട്ട്​ (Photo credit: PTI)

മുംബൈ: മഹാരാഷ്ട്ര പ്രതിസന്ധിക്കിടെ അധികാരമല്ല തങ്ങളുടെ വിഷയമെന്ന നിലപാടുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തന്റെ പഴയ സുഹൃത്താണ് ഷിൻഡെയെന്ന് റാവത്ത് പറഞ്ഞു. പതിറ്റാണ്ടുകൾ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഷിൻഡെക്ക് ഞങ്ങളെയോ ഞങ്ങൾക്ക് അയാ​ളെയോ ഒഴിവാക്കാനാവില്ല. കഴിഞ്ഞ ദിവസം ഒരു മണിക്കൂർ ഷിൻഡെയുമായി സംസാരിച്ചുവെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

ഷിൻഡെ പാർട്ടിക്ക് മുമ്പാകെ നിബന്ധനകളൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും റാവത്ത് പറഞ്ഞു. ഞങ്ങളുടെ പാർട്ടി ഒരു പോരാളിയാണ്. നിരന്തരമായി പോരാടുകയാണ് ഞങ്ങൾ. അധികാരം നഷ്ടപ്പെട്ടാലും ഞങ്ങൾ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

അധികാരം പോകും വീണ്ടും വരും. എന്നാൽ, ബഹുമാനം അങ്ങനെയല്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേന എം.എൽ.എമാരു​മായി മുതിർന്ന നേതാവ് ഏക്നാഥ് ഷിൻഡെ പാളയം വിട്ടതോടെയാണ് പുതിയ പ്രതിസന്ധിക്ക് തുടക്കമായത്. 40 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ഏക്നാഥ് ഷിൻഡെയുടെ അവകാശവാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtra Political Crisis
News Summary - 'Power will go, it'll come back again
Next Story