തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തം
text_fieldsന്യൂഡൽഹി: തിരുവനന്തപുരം, മംഗളൂരു എന്നിവ അടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ പ്രവർത്തനവും വികസനവും പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലാക്കാൻ കേന്ദ്രം തീരുമാനിച്ചു. വിമാനത്താവളം പാട്ടത്തിനു നൽകും. പ്രത്യക്ഷ വിദേശ നിക്ഷേപവും സ്വീകരിക്കും. ഉടമാവകാശം വിമാനത്താവള അതോറിറ്റി നിലനിർത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് തത്ത്വത്തിൽ അനുമതി നൽകിയത്. ജയ്പൂർ, ലഖ്നോ, ഗുവാഹതി, അഹ്മദാബാദ് എന്നിവയാണ് ഇൗ രൂപത്തിലേക്ക് മാറ്റുന്ന മറ്റു വിമാനത്താവളങ്ങൾ.
കൊച്ചി അടക്കം വിവിധ വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭമെന്ന നിലയിൽ മികച്ച നേട്ടം കൈവരിച്ച പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രിസഭ േയാഗത്തിനുശേഷം നിയമമന്ത്രി രവിശങ്കർ പ്രസാദ് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. കൊച്ചിക്കു പുറമെ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പ്രവർത്തിക്കുന്നത്. ഉടമാവകാശം മാത്രം വ്യോമയാന അതോറിറ്റിയിൽ നിലനിർത്തി മറ്റെല്ലാ പ്രവർത്തനങ്ങളും പൊതു-സ്വകാര്യ സംരംഭത്തിന് പാട്ടവ്യവസ്ഥയിൽ നൽകുകയാണ് ചെയ്യുകയെന്ന് രവിശങ്കർ പ്രസാദ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.