Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ കോഴിയെ...

യു.പിയിൽ കോഴിയെ പിടിച്ചതിന്​ ദലിത്​ യുവാക്കൾക്ക്​ മർദനം; ഗ്രാമമുഖ്യൻ അറസ്റ്റിൽ

text_fields
bookmark_border
യു.പിയിൽ കോഴിയെ പിടിച്ചതിന്​ ദലിത്​ യുവാക്കൾക്ക്​ മർദനം; ഗ്രാമമുഖ്യൻ അറസ്റ്റിൽ
cancel
camera_alt???????? ?????? ????????? ??????????? ??????????????????? ??????

മീററ്റ്​: ലോക്​ഡൗൺ ലംഘിച്ച്​ കോഴിയെ പിടിച്ചെന്നാരോപിച്ച്​ ദലിത്​ യുവാക്കൾക്ക്​ മർദനം.​ ഉത്തർ പ്രദേശിലെ മ ീററ്റിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. യുവാക്കളെ മർദിച്ച ഗ്രാമമുഖ്യനെ പൊലീസ്​ അറസ്​റ്റുചെയ്​തു.

കെയ്‌ലി ഗ്രാമത്തിലെ പ്രധാൻ അമിത് ത്യാഗിയാണ്​ അറസ്​റ്റിലായത്​. കാലുകൾക്കിടയിലൂ​ടെ കൈകൾ പിണച്ച്​ കുനിച്ച്​ നിർത്തിയ രണ്ട്​ ദലിത്​ യുവാക്കളെ ഇയാൾ വടികൊണ്ട് ക്രൂരമായി മർദിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ത്യാഗിയോടൊപ്പം മറ്റുചിലരും വിഡിയോയിലുണ്ട്​. ലോക്​ഡൗൺ സമയത്ത് കോഴികളെ പിടിച്ചതിന് ഇയാൾ യുവാക്കളെ ശാസിക്കുന്നതും കേൾക്കാം.

ഏപ്രിൽ 16 ന് ഖാർഖൗഡ പൊലീസ് സ്റ്റേഷന് കീഴിലുള്ള കെയ്‌ലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെന്ന് മീററ്റ് പോലീസ് സൂപ്രണ്ട് (റൂറൽ) അവിനാശ് പാണ്ഡെ പറഞ്ഞു. ലോക്​ഡൗൺ സമയത്ത് കോഴി വിൽപനക്ക്​ വിലക്കില്ല. ലോക്ഡൗൺ ലംഘിക്കുന്നവർക്ക്​ നേരെ നിയമം കൈയ്യിലെടുക്കാനും ആർക്കും അവകാശമി​െല്ലന്നും ​പാ​ണ്ഡെ പറഞ്ഞു.

സംഭവം നേരത്തെ തന്നെ പൊലീസി​​​െൻറ ശ്രദ്ധയിൽപെട്ടിരുന്നെന്നും വിഡിയോ പ്രചരിക്കുന്നതിന്​ മുമ്പ്​ പ്രതിയെ അറസ്​റ്റ്​​ ചെയ്​തിട്ടു​െണ്ടന്നും പൊലീസ്​ പറഞ്ഞു. ഐപിസി 323, 341, 307, 504 വകുപ്പുകൾ പ്രകാരവും എസ്‌സി / എസ്ടി നിയമത്തിലെ സെക്ഷൻ 3 (2) വി, ഐടി സെക്ഷൻ 67 എന്നിവ പ്രകാരവുമാണ്​ ഗ്രാമമുഖ്യനെതിരെ കേസസെടുത്തത്​. നയാ ഗാവ് ദിർഖേഡ സ്വദേശി അങ്കിത് കുമാറി​​​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalit attackmeerutPradhanUttar Pradesh
News Summary - Pradhan arrested for ‘punishing’ Dalit youth in Meerut
Next Story