മോദി ‘പ്രധാൻ പ്രചാർ മന്ത്രി’ –പ്രിയങ്ക
text_fieldsബണ്ട(യു.പി): പബ്ലിസിറ്റി മാത്രം ലക്ഷ്യമാക്കിയുള്ള ‘പ്രധാൻ പ്രചാർ മന്ത്രി’ പദമാണ് നരേ ന്ദ്ര മോദിക്ക് ചേരുകയെന്ന് എ.െഎ.സി.സി ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബണ്ട നഗരത്തിൽ കുടിവെള്ളം പാഴാക്കി മോദിക്ക് സ്വീകരണം ഒരുക്കുന്നതിനെ വിമർശിച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
വ്യാഴാഴ്ച നഗരത്തിൽ പ്രചാരണത്തിനെത്തുന്ന മോദിക്ക് സ്വീകരണം ഒരുക്കാൻ കടുത്ത വരൾച്ചക്കിടയിലും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൊതുജനത്തിനും കർഷകർക്കും പക്ഷികൾക്കും മൃഗങ്ങൾക്കും നൽകേണ്ട വെള്ളം ഉപയോഗിച്ച് അധികൃതർ റോഡ് വൃത്തിയാക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. കാവൽക്കാരനാണോ അതോ ചക്രവർത്തിയാണോ ഡൽഹിയിൽനിന്ന് ഇവിടേക്ക് വരുന്നതെന്നും പ്രിയങ്ക പരിഹാസത്തോടെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.