അഡ്മിനിസ്ട്രേറ്റർ നാളെ ലക്ഷദ്വീപിൽ എത്തും; ഇക്കുറി ലക്ഷങ്ങൾ മുടക്കിയുള്ള വിമാനയാത്രയില്ല
text_fieldsകവരത്തി: വിവാദ കരിനിയമങ്ങൾ അടിച്ചേൽപ്പിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പേട്ടൽ ഒരിടവേളക്ക് ശേഷം വീണ്ടും ലക്ഷദ്വീപിലെത്തുന്നു. കഴിഞ്ഞ തവണ 23 ലക്ഷം വാടകനൽകി നടത്തിയ വിമാനയാത്ര വിവാദമായതിനാൽ ഇക്കുറി അഹമ്മദാബാദിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോയുടെ വിമാനത്തിലെത്തുന്ന പേട്ടൽ കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാകും ദ്വീപിലെത്തുക.
അഗത്തി ദ്വീപിലെ ഫിഷറീസ് സംരഭങ്ങളായിരിക്കും ആദ്യം സന്ദർശിക്കുക. ഈ മാസം 14 ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. ലക്ഷദ്വീപിൽ നടപ്പാക്കാൻ പോകുന്ന വിവാദ പദ്ധതികളെ പറ്റിയുള്ള ചർച്ചകളിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണറിയുന്നത്. ഇതിനൊപ്പം പതിയ കരിനിയമങ്ങൾ ദ്വീപിൽ അടിച്ചേൽപ്പിക്കുമോ എന്ന ആശങ്കയും ദ്വീപ് നിവാസികൾക്കുണ്ട്. 27 ന് കവരത്തി ദ്വീപിലെ പുതിയ ഹൈസ്കൂളിന്‍റെ നിർമ്മാണ ചർച്ചകളിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതെ സമയം ലക്ഷ ദ്വീപിലെ കരിനിയമങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം അഡ്മിനിസ്ട്രേറ്ററുമായി ചർച്ചക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അനുമതി ലഭ്യമായിട്ടില്ല. കഴിഞ്ഞ തവണഅഡ്മിനിസ്ട്രേറ്ററുടെ ദ്വീപ് സന്ദർശനത്തിനെതിരെ ദീപ് നിവാസികൾ വിവിധ തരത്തിൽ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.