Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭോപ്പാലിൽ പ്രഗ്യ...

ഭോപ്പാലിൽ പ്രഗ്യ സിങ്​​; ഉന്നാവോയിൽ സാക്ഷി മഹാരാജ്​

text_fields
bookmark_border
sakshi-pragya
cancel

ഭോപ്പാൽ: മലേഗാവ്​ സ്​ഫോടനക്കേസ്​ പ്രതി സാധ്വി പ്രഗ്യ സിങ്​ ഠാക്കൂറിനും വിവാദ സന്യാസി സാക്ഷി മഹാരാജിനും​ വ ൻ മുന്നേറ്റം. ഭോപ്പലിൽ മാറ്റുരക്കുന്ന പ്രഗ്യ കോൺഗ്രസി​​െൻറ മുതിർന്ന നേതാവ്​ ദിഗ്​ വിജയ്​ സിങ്ങിനെയാണ്​ നേര ിടുന്നത്​. ഏറ്റവും ഒടുവിലത്തെ ട്ര​െൻറ്​ അനുസരിച്ച്​ പ്രഗ്യക്കാണ്​ ലീഡ്​. യു.പിയിലെ ഉന്നാവോയിൽ മത്സരിക്കുന്ന സാക്ഷി മഹാരാജിനും വൻ ഭൂരിപക്ഷത്തോടെയുള്ള മുന്നേറ്റമാണ്​ കാണാനാകുന്നത്​.

48 കാരിയായ പ്രഗ്യ സിങ് ആറ്​ പേരുടെ മരണത്തിനിടയാക്കിയ​ 2008ലെ മാലേഗാവ്​ സ്​ഫോടനക്കേസിൽ പ്രതിയാണ്​. ഒമ്പത്​ വർഷത്തോളം ജയിലിൽ കഴിഞ്ഞതിന്​ ശേഷം ജാമ്യം ലഭിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ബി.ജെ.പിയിൽ ചേരുകയും മധ്യപ്രദേശിലെ ഭോപ്പാലിൽ ടിക്കറ്റ്​ ലഭിക്കുകയും ചെയ്​തു.

മലേഗാവ്​ സ്​ഫോടന കേസ്​ കുറ്റാരോപിതയെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്​ അമിത്​ ഷാ നൽകിയ മറുപടി ദേശീയ തലത്തിൽ വാർത്തയായിരുന്നു. മലേഗാവ്​ സ്​ഫോടന സമയത്ത്​ ‘കാവി ഭീകരത’യെന്ന​ വിശേഷണം നടത്തിയ ദിഗ്​വിജയ്​ സിങ്ങിനെതിരെ പ്രഗ്യയെ മത്സരിപ്പിക്കുമെന്നും കാവി ഭീകരതയുണ്ടോ എന്ന്​ ജനങ്ങൾ തീരുമാനിക്ക​ട്ടെയെന്നുമായിരുന്നു ബി.ജെ.പി അധ്യക്ഷൻ പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sakshi maharajPragya Singh ThakurSadhvi Pragya
News Summary - pragya and sakshi maharaj leads-india news
Next Story