പ്രജ്ഞാ സിങ്ങും രമേശ് ബിധുരിയും പുറത്ത്
text_fieldsന്യൂഡൽഹി: ബി.ജെ.പി ലോക്സഭ സ്ഥാനാർഥികളുടെ പ്രഥമ പട്ടികയിൽ നിരവധി പ്രമുഖർ പുറത്ത്. പല സിറ്റിങ് എം.പിമാരെയും വെട്ടിയ പട്ടികയിൽ മാലേഗാവ്-അജ്മീർ ഹിന്ദുത്വ സ്ഫോടന കേസുകളിലെ പ്രതി പ്രജ്ഞാ സിങ് ഠാക്കൂറും ഡാനിഷ് അലി എം.പിക്കെതിരെ പാർലമെന്റിൽ അസഭ്യവർഷം നടത്തിയ രമേശ് ബിധുരി, മുൻ കേന്ദ്ര മന്ത്രിമാരായ ആരോഗ്യമന്ത്രി ഹർഷ് വർധൻ, ജയന്ത് സിൻഹ, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ എന്നിവരും പുറത്തായി. പ്രജ്ഞാ സിങ് മൃഗീയ ഭൂരിപക്ഷത്തിന് ജയിച്ച ഭോപാൽ അലോക് ശർമക്ക് നൽകി.
ഡൽഹിയിൽ വടക്കുകിഴക്കൻ ഡൽഹി മണ്ഡലത്തിലെ മനോജ് തിവാരി മാത്രമാണ് ആദ്യ പട്ടികയിൽ വന്ന ഏക സിറ്റിങ് എം.പി. അന്തരിച്ച ബി.ജെ.പി നേതാവ് സുഷമാ സ്വരാജിന്റെ മകളും അഭിഭാഷകയുമായ ബാസുരി സ്വരാജ് ന്യൂഡൽഹി മണ്ഡലത്തിൽ കന്നിയങ്കം കുറിക്കും.
രമേശ് ബിധുരിയുടെ ദക്ഷിണ ഡൽഹി മണ്ഡലം രാംവീർ സിങ് ബിധുരിക്ക് നൽകി. അതേസമയം മുസഫർ നഗർ കലാപത്തിലെ പ്രതി ബല്യാൻ, ലഖിംപൂർ ഖേഡിയിൽ സമരത്തിനിങ്ങിയ കർഷകരുടെ കൂട്ടക്കൊലയിൽ കർഷക രോഷം ഏറ്റുവാങ്ങുന്ന കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്ര തേനിയും സ്ഥാനാർഥികളായി തുടരും.
കേന്ദ്ര മന്ത്രിമാരിൽ ജി. കിഷൻ റെഡ്ഢി സെക്കന്തരാബാദിലും ഭൂപേന്ദ്ര യാദവ് രാജസ്ഥാനിലെ ആൽവറിലും അർജുൻ റാം മേഘ്വാൾ ബികാനീറിലും കിരൺ റിജിജു അരുണാചൽ പ്രദേശ് വെസ്റ്റിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.