Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2022 11:56 PM IST Updated On
date_range 13 July 2022 11:56 PM ISTപ്രജ്ഞാ സിങ് ഠാകുർ കേസിൽ പ്രതിയായ മാലേഗാവ് സ്‌ഫോടനം: വിചാരണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ നൽകണമെന്ന് ഹൈകോടതി
text_fieldsbookmark_border
Listen to this Article
മുംബൈ: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിന്റെ വിചാരണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ നൽകാൻ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) പ്രത്യേക കോടതിയോട് ബോംബെ ഹൈകോടതി നിർദേശിച്ചു.ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാകുർ കേസിൽ പ്രതിയാണ്.
ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, വി.ജി ബിഷ്ത് എന്നിവരാണ് നിർദേശം നൽകിയത്. വിചാരണ കോടതിയിലെ കഴിഞ്ഞ മാസത്തെ പ്രതിദിന നടപടികളുടെ രേഖ ആഗസ്റ്റ് ഒന്നിന് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
കാലതാമസം ഒഴിവാക്കാൻ, ചുരുങ്ങിയത് രണ്ട് സാക്ഷികളെയെങ്കിലും പ്രതിദിനം വിളിച്ചുവരുത്തണമെന്ന് എൻ.ഐ.എക്കും നിർദേശം നൽകി. വിചാരണ വൈകുന്നതിനെതിരെ പ്രതി സമീർ കുൽക്കർണി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story