Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇവിടെ നിലം...

ഇവിടെ നിലം തുടക്കാനൊന്നും ആളില്ലേ; കോടതിയോട്​ പ്രജ്ഞ സിങ്​ ഠാകുർ

text_fields
bookmark_border
pragya-singh-thakur
cancel

മുംബൈ: ഹിന്ദുത്വ ഭീകരർ പ്രതിസ്ഥാനത്തുള്ള 2008ലെ മാലേഗാവ്​ സ്​ഫോടന കേസിൽ ബി.ജെ.പി എം.പി പ്രജ്ഞ സിങ്​ ഠാകുർ മുംബൈയ ിലെ പ്രത്യേക എൻ.​െഎ.എ കോടതിയിൽ ഹാജരായി. കോടതിയിൽ വൃത്തിഹീനമായ അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജഡ്ജ് നിർദേശിച ്ച കസേരയിൽ ഇരിക്കാൻ പ്രജ്ഞ വിസമ്മതിച്ചു. ഇതോടെ രണ്ടര മണിക്കൂറോളം പ്രജ്ഞ സിങ്​ ഠാകുറിന് നിൽക്കേണ്ടി വന്നു. ഇവിട െ നിലം തുടക്കാനൊന്നും ആളില്ലേയെന്ന് പ്രജ്ഞ ചോദിക്കുകയും െചയ്തു.

ഇൗയാഴ്​ച രണ്ടുതവണ അവർ കോടതിയിൽ എത്തിയിരുന്നില്ല. സ്​ഫോടനത്തെക്കുറി​ച്ച്​ എന്തെങ്കിലും പറയാനുണ്ടോ എന്ന്​ ജഡ്​ജി വി.എസ്​. പഡാൽകർ ചോദിച്ചപ്പോൾ ‘‘എനിക്കൊന്നുമറിയില്ല’’ എന്നാണ്​ അവർ പറഞ്ഞത്​. രണ്ടുപേരുടെ സഹായത്തോടെയാണ്​ പ്രജ്ഞ കോടതിയിൽ എത്തിയത്​. കേസിൽ കുറ്റാരോപിതരായ മറ്റുള്ളവരും വെള്ളിയാഴ്​ച കോടതിയിൽ എത്തി. ആഴ്​ചയിൽ ഒരിക്കലെങ്കിലും കോടതിയിൽ എത്തണമെന്ന്​ ജഡ്​ജി പറഞ്ഞു. ഇതുവരെ 116 സാക്ഷികളെ വിസ്​തരിച്ചിട്ടുണ്ട്​.

പ്രജ്ഞയോടും മറ്റൊരു പ്രതിയായ സുധാകർ ദ്വിവേദിയോടും 2008ൽ മാലേഗാവിൽ സ്​ഫോടനം നടന്ന്​ ആറുപേർ കൊല്ലപ്പെട്ട കാര്യം അറിഞ്ഞിരുന്നോ എന്ന്​ ജഡ്​ജി ചോദിച്ചു. തനിക്ക്​ അതിനെക്കുറിച്ച്​ ഒരു വിവരവുമില്ല എന്നായിരുന്നു പ്രജ്ഞയുടെ മറുപടി. ദ്വിവേദിയും സമാന രീതിയിൽ പ്രതികരിച്ചു.
കേസിൽ പ്രജ്ഞ, ​െലഫ്​. കേണൽ പ്രസാദ്​ പ​ുരോഹിത്​ തുടങ്ങി ഏഴുപേരാണ്​ വിചാരണ നേരിടുന്നത്​. കോടതിയിൽ ഹാജരാകുന്നതിൽനിന്ന്​ ഇളവ്​ വേണമെന്ന പ്രജ്ഞയുടെ ഹരജി കോടതി തിങ്കളാഴ്​ച തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pragya Singh ThakurMalgaon Blast
News Summary - Pragya Thakur Shouts At Lawyer, Demands Proper Chairs-india news
Next Story