കെജ് രിവാൾ ദേശീയപതാകയെ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നു, വിമർശനവുമായി കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദേശീയപതാകയെ അലങ്കാരവസ്തുവായാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ. വാർത്താസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയപതാക ഉപയോഗിക്കുന്നതിനെതിരെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
ഇത് ദേശീയപതാക ചട്ടത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രഹ്ലാദ് പട്ടേൽ കെജ്രിവാളിന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.
ദേശീയപതാക അലങ്കാരത്തിനായി ഉപയോഗിച്ചതായാണ് തോന്നുന്നത്. പതാകയുടെ നടുവിലുള്ള വെളുത്തഭാഗം കുറക്കുകയും പച്ചഭാഗം അതിലേക്ക് ചേർക്കുകയും ചെയ്ത പോലെയാണ് കാണപ്പെടുന്നത്. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയ ദേശീയപതാക ചട്ടത്തിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നതല്ലെന്നും കത്തിൽ മന്ത്രി പ്രഹ്ലാദ് പട്ടേൽ സൂചിപ്പിച്ചു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽനിന്ന് ഇത്തരത്തിലൊരു പ്രവൃത്തി അറിഞ്ഞോ അറിയാതെയോ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ പറയുന്നു. കത്തിന്റെ ഒരു കോപ്പി ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനും നൽകിയിട്ടുണ്ട്.
ഇന്ത്യാക്കാരനായതിനാലും ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി എന്ന നിലയിൽ അഭിമാനകരമായ പദവി വഹിക്കുന്ന ആളായതിനാലും ദേശീയപതാകയുടെ മാന്യത കാത്തുസൂക്ഷിക്കുന്ന പ്രവൃത്തിയാണ് താങ്കളിൽ നിന്നുണ്ടാകേണ്ടത് എന്നും കത്തിൽ പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.