സംവരണം : കേന്ദ്രസർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രകാശ് അംബേദ്കർ
text_fieldsന്യൂഡൽഹി: രാജ്യത്തെ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നിഷേധിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രകാശ് അംബേദ്കർ. ഇന്ത്യൻ ഭരണഘടനയുടെ ശിൽപയായ ബി.ആർ.അംബേദ്കറുടെ പേരമകനാണ് പ്രകാശ് അംബേദ്കർ. ദലിതരുടെ അവകാശ സംരക്ഷണത്തിനായി നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണം ഇല്ലതാക്കുക എന്നത് ആർ.എസ്.എസ് നിലപാടാണ്. അവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് തീരുമാനം നടപ്പിലാക്കാൻ പ്രയാസമുണ്ടാകില്ല. നോട്ട് പിൻവലിക്കൽ മൂലം വലിയരീതിയിൽ പ്രശ്നങ്ങൾ ഉണ്ടായത് രാജ്യത്തെ ദലിതർക്കും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങൾക്കുമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിൻവലിക്കലിനെതിരെ ഇവർക്ക് പോരാട്ടം നടത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസ് പ്രചാരണ വിഭാഗം തലവൻ മൻമോഹൻ വൈദ്യയാണ് വെള്ളിയാഴ്ചയാണ് സംവരണത്തിനെതിരെ പ്രസ്താവന നടത്തിയത്.
ദളിത് ഗവേഷണ വിദ്യാർഥി രോഹിത് വെമുലയുടെ മരണത്തിന് പിന്നിലുള്ള യഥാർത്ഥകാരണം കേന്ദ്രസർക്കാർ മറച്ച് വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.