Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാസഖ്യത്തിന്റെ...

മഹാസഖ്യത്തിന്റെ നാലുസീറ്റ് നഷ്ടപ്പെടുത്തി പ്രകാശ്​ അംബേദ്​കർ

text_fields
bookmark_border
മഹാസഖ്യത്തിന്റെ നാലുസീറ്റ് നഷ്ടപ്പെടുത്തി പ്രകാശ്​ അംബേദ്​കർ
cancel

മും​ബൈ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​റം​മ​ങ്ങി പ്ര​കാ​ശ്​ അം​ബേ​ദ്​​ക​റു​ടെ വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഘാ​ഡി (വി.​ബി.​എ). വി.​ബി.​എ ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​ത്​ കോ​ൺ​ഗ്ര​സ്, ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന, ശ​ര​ദ്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി സ​ഖ്യ​ത്തെ (എം.​വി.​എ) സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക പൂ​ർ​ണാ​ർ​ഥ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല എ​ങ്കി​ലും നാ​ലു സീ​റ്റു​ക​ളി​ൽ പ​രാ​ജ​യ​കാ​ര​ണ​മാ​യി. എം.​വി.​എ പ​രാ​ജ​യ​പ്പെ​ട്ട നാ​ലു സീ​റ്റു​ക​ളി​ൽ ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ വി.​ബി.​എ നേ​ടി​യി​ട്ടു​ണ്ട്.

അ​കോ​ല​യി​ൽ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ 2.76 ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​നേ​ടി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​വി​ടെ 40,626 വോ​ട്ടി​നാ​ണ് കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി ബി.​ജെ.​പി​യോ​ട്​ തോ​റ്റ​ത്. മും​ബൈ നോ​ർ​ത്ത്​ വെ​സ്റ്റി​ൽ ഉ​ദ്ധ​വ്​ പ​ക്ഷ സ്ഥാ​നാ​ർ​ഥി തോ​റ്റ​ത്​ വെ​റും 48 വോ​ട്ടി​നാ​ണ്. ഇ​വി​ടെ വി.​ബി.​എ 10,000ത്തി​ലേ​റെ വോ​ട്ട്​ പി​ടി​ച്ചി​ട്ടു​ണ്ട്. വി.​ബി.​എ വോ​ട്ട് ഭി​ന്നി​പ്പി​ച്ച​തു​കാ​ര​ണം ഒ​രു​സീ​റ്റി​ൽ കോ​ൺ​ഗ്ര​സും മൂ​ന്നി​ൽ ഉ​ദ്ധ​വ്​ പ​ക്ഷ​വു​മാ​ണ്​ തോ​റ്റ​ത്. ​

അ​തേ​സ​മ​യം, 2019ൽ ​നേ​ടി​യ​തി​ൽ പ​കു​തി​യി​ലേ​റെ വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ വി.​ബി.​എ​ക്ക്​ ന​ഷ്ട​മാ​യി. 41.32 ല​ക്ഷ​ത്തി​ലേ​റെ​യാ​ണ്​ ക​ഴി​ഞ്ഞ ത​വ​ണ വി.​ബി.​എ നേ​ടി​യ​ത്. കോ​ൺ​ഗ്ര​സ്​ സ​ഖ്യ​ത്തി​ന്​ അ​ന്ന്​ എ​ട്ടി​ലേ​റെ സീ​റ്റു​ക​ൾ വി.​ബി.​എ കാ​ര​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​വ​ണ 14.15 ല​ക്ഷം വോ​ട്ടു​ക​ളാ​ണ്​ വി.​ബി.​എ​ക്ക്​ കി​ട്ടി​യ​ത്. 2014ലും 2019​ലും കൈ​വി​ട്ട മു​സ്​​ലിം, ദ​ലി​ത്​ വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി. 13 സീ​റ്റു​ക​ളാ​ണ്​ ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ്​ നേ​ടി​യ​ത്. സാ​ൻ​ഗ്​​ളി​യി​ൽ സ്വ​ത​ന്ത്ര​നാ​യി ജ​യി​ച്ച വി​ശാ​ൽ പാ​ട്ടീ​ൽ കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തും. ഇ​തോ​ടെ പാ​ർ​ട്ടി​യു​ടെ സീ​റ്റ് 14 ആ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraPrakash Ambedkar
News Summary - Prakash Ambedkar lost four seats of Mahasakhya
Next Story