കേരളത്തിൽ സി.പി.എം കമ്യൂണിസ്റ്റ് പാർട്ടി മാവോയിസ്റ്റ് –മന്ത്രി പ്രകാശ് ജാവ്ദേക്കർ
text_fieldsന്യൂഡൽഹി: കേരളത്തിൽ സി.പി.എം കമ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റ് അല്ല, കമ്യൂണിസ്റ്റ് പാർട്ടി മാവോയിസ്റ്റ് ആണെന്ന് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ. സംസ്ഥാനത്ത് ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ആക്രമണം നടത്തുന്ന സി.പി.എം കേഡറുകളെ സംസ്ഥാന സർക്കാർ രക്ഷിക്കുകയാണെന്നും ജാവ്ദേക്കർ ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കേരളത്തിൽ സി.പി.എം എേപ്പാഴും കൊലപാതക രാഷ്ട്രീയത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. പശ്ചിമ ബംഗാളിലും അവരുടെ ട്രാക് റെക്കോഡ് വളരെ മോശമായിരുന്നു. എന്നാൽ, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി കമ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റ് അല്ല. അത് കമ്യൂണിസ്റ്റ് പാർട്ടി മാവോയിസ്റ്റ് ആണ്. അവർ ആക്രമണത്തിലാണ് വിശ്വസിക്കുന്നത്. അക്രമം ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്.
കൊലപാതക രാഷ്ട്രീയത്തിലാണ് അവർക്ക് വിശ്വാസം. ഇത് അവർ എപ്പോഴും ചെയ്യുന്നു. 124ലേറെ ബി.ജെ.പിയുടെയും ദേശീയ സംഘടനയുടെയും പ്രവർത്തകരെ കൊലപ്പെടുത്തി. ഇതിൽ 84 കൊലപാതകങ്ങളും നടന്ന മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂർ ഒരു ‘മൈൻഫീൽഡ്’ ആയിരിക്കുന്നു.
അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 14 കൊലപാതകങ്ങൾ നടന്നു. സി.പി.എം കേഡറുകൾ അഴിച്ചുവിടുന്നത് ഭീതിപ്പെടുത്തുന്ന അക്രമമാണ്. സർക്കാർ അവരെ സംരക്ഷിക്കുകയാണ്. നടപടിയൊന്നുമെടുക്കുന്നില്ല. കേസ് അന്വേഷിക്കുന്നുമില്ല. യഥാർഥ പ്രതികളെ പിടികൂടുന്നില്ല. എല്ലാതരത്തിലുള്ള സംരക്ഷണവും ആക്രമികൾക്ക് നൽകുന്നു.
ചെറിയ കുറ്റങ്ങൾ ചുമത്തുന്നതുമൂലം പ്രതികൾക്ക് ജാമ്യം കിട്ടുന്നു. ഇൗ സർക്കാർ സ്പോൺസേഡ് അക്രമത്തിനും സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയത്തിനും എതിരെ ജനരക്ഷ യാത്ര സംഘടിപ്പിച്ച് പ്രതിഷേധിക്കുകയാണ് -ജാവ്ദേക്കർ പറഞ്ഞു.
മഹാത്മ ഗാന്ധി ബ്രിട്ടീഷുകാരെ നേരിടാൻ അഹിംസ തെരഞ്ഞെടുത്തതുപോലെയാണ് ഇടത് അക്രമത്തെ നേരിടാൻ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കണ്ണൂരിലെ പയ്യന്നൂരിൽനിന്ന് ചൊവ്വാഴ്ച തുടങ്ങുന്ന യാത്ര തലസ്ഥാനമായ തിരുവനന്തപുരത്ത് സമാപിക്കുമെന്നും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ മൂന്ന് ദിവസം പെങ്കടുക്കുമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. മൂന്ന്, അഞ്ച്, 17 തീയതികളിലാണ് അമിത്ഷായുണ്ടാകുക. കേന്ദ്രമന്ത്രിമാരായ അനന്ത്കുമാർ, സ്മൃതി ഇറാനി, ഗിരിരാജ് സിങ്, വി.കെ. സിങ്, ധർമേന്ദ്ര പ്രധാൻ എന്നിവരും പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.