മോദിയുടെ വിശ്വാസ്യത ദിനേന വർധിക്കുന്നു -പ്രകാശ് ജാവ്ദേക്കർ
text_fieldsന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അടിയേറ്റെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കോൺഗ്രസിന് മാത്രമാണ് മിഥ്യയിൽ തോൽവി ആസ്വദിക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു. ജനവിധിയെ അപമാനിക്കുകയാണ് അവർ. ഇത് കുടുംബാധിപത്യത്തിൻെറ അഹങ്കാരമാണ്. ഞങ്ങൾ റഫേൽ ഇടപാട് നടത്തിയപ്പോൾ അത് അഴിമതിയാണെന്ന് കോൺഗ്രസ് പറയുന്നു. യു.പി.എ ഭരണകാലത്ത് ഇത് ഒരു പ്രവണതയായിരുന്നു. അതിപ്പോൾ മാറി. സുതാര്യതക്ക് ഉദാഹരണമാണ് റാഫേൽ ഇടപാടെന്ന് മന്ത്രി വ്യക്തമാക്കി. ബോഫോഴ്സ് അഴിമതിയിൽ ഉൾപ്പെട്ടിരുന്നവർക്ക് ഈ സുതാര്യ പ്രക്രിയ മനസ്സിലാകില്ല- അദ്ദേഹം കളിയാക്കി.
കോൺഗ്രസ് അമിത് ഷായുടെ മകൻ ജയ് ഷായെക്കുറിച്ച് സംസാരിക്കുന്നു. നിയമാനുസൃതമായി ബിസിനസ്സ് ചെയ്യാൻ ജയ് ഷാ ശ്രമിച്ചു. അവന് നഷ്ടങ്ങളുണ്ടായി. വിറ്റുവരവ് എന്നത് ലാഭം എന്നാണവർ ചിന്തിക്കുന്നത്. അവരെക്കുറിച്ച് എന്ത് പറയാനാണ്. ജയ് ഷാക്കായി സർക്കാർ സഹായങ്ങൾ നൽകിയിട്ടില്ല. റോബർട്ട് വാദ്രയുടെ കാര്യത്തിൽ, എട്ട് കോടി മൂല്യമുള്ള ഭൂമിക്ക് പകരമായി വാദ്ര ഒരാൾക്ക് എട്ട് കോടി രൂപ വായ്പ നൽകി. മൂന്നുമാസത്തിനുള്ളിൽ ഈ 50 കോടി രൂപക്ക് മറിച്ചുവിറ്റു. ഇതാണ് അഴിമതി.
ബി.ജെ.പി.ക്ക് കനത്ത ആഘാതമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ഞങ്ങളാണ് ജയിച്ചത്. കോൺഗ്രസിനാണ് ആഘാതമുണ്ടായത്. ഞങ്ങളുടെ വോട്ട് ശതമാനം വർധിച്ചു. കോൺഗ്രസ് വിഭജിത രാഷ്ട്രീയത്തിനാണ് ശ്രമിച്ചത്. ഏത് സംസ്ഥാനത്താണ് 49 ശതമാനം വോട്ട് കോൺഗ്രസിന് ലഭിച്ചതെന്ന് പറയട്ടെ- മന്ത്രി വെല്ലുവിളിച്ചു. 19 സംസ്ഥാനങ്ങളിൽ എൻ.ഡി.എ ആണ് ഭരണം. കോൺഗ്രസ് രാജ്യത്ത് താഴേക്ക് പോവുകയാണ്. മോദിയുടെ വിശ്വാസ്യത ദിനേന വർദ്ധിക്കുകയാണ്.ഞങ്ങളുടെ ദൗത്യം വികസനമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. കോൺഗ്രസിനാണ് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.