പിച്ചപ്പാത്രവുമായി വരരുതെന്ന് ജാവ്ദേകർ; പിന്നെ തിരുത്തൽ
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ ഫണ്ടിന് പിച്ചപ്പാത്രവുമായി വരരുതെന്ന പ്രസ്താവന വിവാദമായതോടെ മന്ത്രി പ്രകാശ് ജാവ്ദേകർ തിരുത്തി. ‘വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫണ്ട് ചോദിക്കേണ്ടത് പൂർവ വിദ്യാർഥികളോടാണ്. സഹായം നൽകൽ പൂർവ വിദ്യാർഥികളുടെ കടമയാണ്.
സർക്കാർ ഫണ്ട് ചോദിച്ച് സ്ഥാപനങ്ങൾ പിച്ചപ്പാത്രവുമായി വരരുത്’- എന്നിങ്ങനെയുളള്ള മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേകറിെൻറ പ്രസ്താവനയാണ് വിവാദമായത്. വെള്ളിയാഴ്ച പൂണെയിലെ സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെ മന്ത്രി നടത്തിയ പരാമർശം സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആവുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തു.
എൻ.സി.പി അടക്കമുള്ള പാർട്ടികളും രംഗത്തുവന്നു. ഇതോടെ മന്ത്രി തിരുത്തുമായി രംഗത്തുവരുകയായിരുന്നു. സ്ഥാപനങ്ങളുടെ വികസനത്തിന് പൂർവ വിദ്യാർഥികൾകൂടി സഹായിക്കേണ്ടതുണ്ട് എന്നാണ് താൻ ഉദ്ദേശിച്ചതെന്നും തെൻറ പ്രസ്താവന തെറ്റായ തരത്തിലാണ് പ്രചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.