രാമക്ഷേത്ര നിർമാണ ട്രസ്റ്റ്: തീരുമാനത്തിന് പിന്നിൽ തെരഞ്ഞെുപ്പ് ലക്ഷ്യമല്ലെന്ന് കേന്ദ്രമന്ത്രി
text_fieldsഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു ട്രസ്റ്റ് രൂപവത്കരിച്ചതും ഡൽഹി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധ മില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ ന്യായീകരിച്ചു. ട്രസ്റ്റ് രൂപവത്കരണ തീരുമാനം അയോധ്യയിൽ ക് ഷേത്രം നിർമിക്കുന്നതിനാണ്. അതും ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധമില്ല. രാജ്യം മുഴുവൻ തെരഞ്ഞെടുപ്പിലാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ട്രസ്റ്റ് രൂപവത്കരണ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഉവൈസി എം.പി രംഗത്തെത്തി. ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രഖ്യാപനം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോധ്യയിൽ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് രൂപവത്കരിക്കാൻ ബുധനാഴ്ച പാർലമെൻറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.