ബി.ജെ.പി വിരുദ്ധ സഖ്യത്തിെൻറ ഭാഗമാകാൻ കോൺഗ്രസ് തയാറാകുന്നില്ല –പ്രകാശ് കാരാട്ട്
text_fieldsകറുകച്ചാൽ (പത്തനംതിട്ട): രാജ്യത്തെ ഒന്നടങ്കം ദുരിതത്തിലേക്ക് തള്ളിവിട്ട ബി.ജെ.പി സ ർക്കാറിനെതിരെയുള്ള സഖ്യത്തിെൻറ ഭാഗമാകാൻ കോൺഗ്രസ് തയാറാകുന്നില്ലെന്ന് സി.പി. എം േപാളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പത്തനംതിട്ട ലോക്സഭ മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി വീണാ ജോർജിെൻറ പ്രചാരണാർഥം കറുകച്ചാലിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടിയും നോട്ട്നിരോധനവും രാജ്യത്തിെൻറ സാമ്പത്തികരംഗം തകർത്തു. കർഷകർ ആത്മഹത്യ ചെയ്യുന്ന ദുരവസ്ഥയിലേക്ക് രാജ്യം മാറി. ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിനു കഴിയില്ല. ആറു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ബി.െജ.പിക്കെതിരെ നേർക്കുനേർ മത്സരിക്കുന്നത്. മറ്റിടത്ത് ഇടതുപക്ഷവും പ്രാദേശിക പാർട്ടികളുമാണ് ബി.ജെ.പിക്കെതിരെ മത്സരിക്കുന്നത്. പലയിടത്തും ബി.ജെ.പി വിരുദ്ധ സഖ്യത്തിെൻറ ഭാഗമാകാൻ കോൺഗ്രസ് തയാറാകുന്നില്ല.
മോദി അടക്കമുള്ള നേതാക്കൾ വർഗീയ പ്രചാരണം നടത്തുകയാണ്. കേരളത്തിൽ അയ്യപ്പെൻറ പേരു പറയുന്നവരെ അറസ്റ്റ്ചെയ്യുന്നുവെന്ന നുണ പ്രചരിപ്പിക്കുകയാണ്. പശുവിെൻറ പേരിൽ അഞ്ചുവർഷത്തിനിടെ 47 പേർ കൊല്ലപ്പെട്ടു. അഞ്ചുവർഷം കൊണ്ട് 10 കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞാണ് മോദി അധികാരത്തിലെത്തിയത്. മോദി ഭരണത്തിൽ നേട്ടമുണ്ടാക്കിയത് കോർപറേറ്റുകൾ മാത്രമാണ്. മോഹനവാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ കർഷകരെയും സാധാരണക്കാരെയും ചൂഷണം ചെയ്തുവെന്നും കാരാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.