'ആ ഭീരുക്കൾ എത്രയും തരംതാഴും, ഞങ്ങൾ നിന്നോടൊപ്പമുണ്ട്'; സിദ്ധാർഥിന് പിന്തുണയുമയി പ്രകാശ്രാജ്
text_fieldsചെന്നൈ: നടൻ സിദ്ധാർഥിന് പിന്തുണയുമായി പ്രകാശ്രാജ്. സംഘപരിവാർ വിമർശകനായ സിദ്ധാർഥിെൻറ ഫോൺ നമ്പർ ചോർത്തി ബി.ജെ.പി ഐ.ടി സെല്ലും അനുഭാവികളും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം സിദ്ധാർഥ് തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. രണ്ടുദിവസമായി തനിക്കും കുടുംബത്തിനും േനരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാണ് ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിടുന്നതെന്ന് വ്യക്തമാക്കിയായിരുന്നു ട്വീറ്റ്.
തമിഴ്നാട്ടിലെ ബി.ജെ.പി പ്രവർത്തകർ തന്‍റെ ഫോൺനമ്പർ ചോർത്തിയെന്നും 500ഓളം ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു. തുടർന്നാണ് സിദ്ധാർഥിന് പിന്തുണയുമായി നടൻ പ്രകാശ്രാജ് രംഗത്തുവന്നത്. 'ആ ഭീരുക്കൾ എത്രയും തരംതാഴും. ഞാനിത് കുറേ കണ്ടതാണ്. നിങ്ങൾ ശക്തമായി നിലകൊള്ളുമെന്ന് എനിക്കറിയാം. ഇനിയും ചോദ്യം ചെയ്യുന്നത് തുടരുക. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്'-പ്രകാശ്രാജ് ട്വിറ്ററിൽ കുറിച്ചു. ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിട്ട ഭീഷണിയെത്തുടർന്ന് തമിഴ്നാട് സർക്കാർ വാഗ്ദാനം ചെയ്ത പൊലീസ് സംരക്ഷണം സിദ്ധാർഥ് നിരസിച്ചിരുന്നു. പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതിൽ നന്ദി. ഈ പദവിയെ ഞാൻ മാന്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. ഇതേ ഓഫിസർമാരുടെ സമയം ഈ കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ മറ്റേതെങ്കിലും നല്ലതിനായി ഉപയോഗപ്പെടുത്തുവെന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തത്.
കേന്ദ്രസർക്കാറിന്‍റെ ജനേദ്രാഹ നടപടികൾക്കെതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ് സിദ്ധാർഥ്. കേന്ദ്രസർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതിനെതിരെയും ഓക്സിജൻ ക്ഷാമത്തിനെതിരെയും രംഗത്തെത്തിയിരുന്നു. നേരത്തേ സിദ്ധാർഥിനും കുടുംബത്തിനും പിന്തുണയുമായി നടി പാർവതി തിരുവോത്തും രംഗത്തുവന്നിരുന്നു. 'സിദ്ധാർഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' -പാർവതി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.