Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ പ്രമോദ്​...

ഗോവയിൽ പ്രമോദ്​ മുത്തലിക്കി​െൻറ വിലക്ക്​ നീട്ടി

text_fields
bookmark_border
ഗോവയിൽ പ്രമോദ്​ മുത്തലിക്കി​െൻറ വിലക്ക്​ നീട്ടി
cancel

പനാജി: ശ്രീരാമസേന നേതാവ്​ പ്രമോദ്​ മുത്തലിക്കിന്​ ഗോവയിൽ പ്രവേശിക്കുന്നതിന്​ ഏർപ്പെടുത്തിയ വിലക്ക്​ 60 ദിവസത്തേക്കുകൂടി നീട്ടി. മുത്തലിക്ക്​ സംസ്​ഥാന​െത്തത്തിയാൽ ക്രമസമാധാനനില തകരാറിലാവാൻ സാധ്യതയുണ്ടെന്ന്​ ചൂണ്ടിക്കാട്ടി 2014ൽ ഗോവ പൊലീസ്​ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ്​ ഇദ്ദേഹത്തിന്​ വിലക്കേർപ്പെടുത്തിയത്​. ​2009ൽ മംഗളൂരുവിൽ ശ്രീരാമസേന പ്രവർത്തകർ പബ്ബിലെത്തിയ സ്​ത്രീകളെ ആക്രമിച്ചിരുന്നു. ഇതിനെ ന്യായീകരിച്ച്​ മുത്തലിക്ക്​ സ്​ത്രീകൾ പബ്ബിൽ പോകുന്നത്​ ഇന്ത്യൻ സംസ്​കാരത്തിന്​ നിരക്കാത്തതാണെന്ന്​ പറഞ്ഞിരുന്നു. ഇതേതുടർന്ന്​ കർണാടകയിലെ ബി.ജെ.പി സർക്കാർ മംഗളൂരുവിൽ പ്രവേശിക്കുന്നതിൽനിന്ന്​ മുത്തലിക്കിനെ വിലക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goapramod muthalikbanned
News Summary - Pramod Muthalik Banned goa
Next Story