രാഷ്ട്രപതി സ്ഥാനത്തേക്ക് മൽസരിക്കാനില്ലെന്ന് പ്രണബ് മുഖർജി
text_fieldsന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് മൽസരിക്കാനില്ലെന്ന് പ്രണബ് മുഖർജി. സമവായമുണ്ടായെങ്കിൽ മാത്രം വീണ്ടും രാഷ്ട്രപതിയാവുമെന്നും പ്രണബ് മുഖർജി അറിയിച്ചു. പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട് അറിയിച്ചെന്നാണ് സൂചന. മൽസരം നടക്കുകയാണെങ്കിൽ വീണ്ടും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇല്ലെന്ന സൂചന ഹമീദ് അൻസാരിയും നൽകി. രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും വ്യക്തമാക്കി
അതേ സമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പുറത്ത് നിന്നുള്ള വ്യക്തിയെ പിന്തുണക്കാൻ തയാറാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്്ട്രപതി സ്ഥാനാർഥി സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്. ഇൗയൊരു സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.