രണ്ടാമൂഴമില്ല; പ്രണബിന് ബംഗ്ലാവ് നിശ്ചയിച്ചു
text_fieldsന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് രണ്ടാമൂഴസാധ്യതയില്ളെന്ന് വ്യക്തമായ സൂചന നല്‍കി, കാലാവധി തീരുന്ന മുറക്ക് അദ്ദേഹത്തിന് താമസിക്കാനുള്ള വസതി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത ജൂലൈയിലാണ് രാഷ്ട്രപതിഭവനിലേക്ക് പുതിയ പ്രഥമ പൗരന്‍ എത്തുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്കെതിരെ മത്സരിച്ച ലോക്സഭാ മുന്‍ സ്പീക്കര്‍ പി.എ. സാങ്മയുടെ, ഡല്‍ഹി എ.പി.ജെ. അബ്ദുല്‍ കലാം റോഡിലെ 34ാം ബംഗ്ളാവാണിത്.
സാങ്മയുടെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ ഈ വസതിയില്‍ കഴിയുന്നത്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് പി.എ. സാങ്മ അന്തരിച്ചത്. മുന്‍ മന്ത്രികൂടിയായ അഗത, ജെയിംസ്, കൊന്‍റാദ് എന്നിവരാണ് മക്കള്‍. മകന്‍ കൊന്‍റാദ് ഈയിടെ മേഘാലയത്തിലെ തുറയില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, ആദ്യമായി എം.പിയാകുന്ന ഒരാള്‍ക്ക് ടൈപ്-8 വിഭാഗത്തില്‍പെടുന്ന മുന്തിയ ബംഗ്ളാവ് അനുവദിക്കാന്‍ വ്യവസ്ഥയില്ല. സര്‍ക്കാര്‍ വസതികളില്‍ മുന്തിയതാണ് ടൈപ്-8 ഇനം ബംഗ്ളാവുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.