Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രണബ്​ മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രണബ്​ മുഖർജിയുടെ...

പ്രണബ്​ മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

text_fields
bookmark_border

ന്യൂഡൽഹി: മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുടെ ആരോഗ്യനില ഗുരുതരാവസ്​ഥയിൽ തുടരുന്നു. തിങ്കളാഴ്​ച ഇദ്ദേഹത്തിന്​ കോവിഡ്​ പോസിറ്റീവാണെന്ന്​ സ്​ഥിരീകരിച്ചിരുന്നു. തുടർന്ന്​ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന്​ ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയിരുന്നു.

ആർമി റിസർച്ച്​ ആൻഡ്​ ​റഫറൽ ആശുപത്രിയിൽ വെൻറിലേറ്ററിൽ തുടരുകയാണ്​ അദ്ദേഹം. അതേസമയം ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും 84 കാരനായ ഇദ്ദേഹത്തി​െൻറ ആരോഗ്യനില വിവിധ വിഭാഗങ്ങളിലെ ഡോക്​ടർമാർ നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കോവിഡ്​ പോസിറ്റീവായ വിവരം തിങ്കളാഴ്​ച പ്രണബ്​ മുഖർജി ട്വീറ്റ്​ ചെയ്യുകയായിരുന്നു. താനുമായി ഒരാഴ​്​ചക്കിടെ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകാനും അദ്ദേഹം അഭ്യർഥിച്ചിരുന്നു. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ പ്രണബ്​ മുഖർജിയുടെ ആരോഗ്യ വിവരങ്ങൾ ബന്ധുക്കളോട്​ തിരക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pranab MukherjeeFormer PresidentCorona virusCovid india​Covid 19
News Summary - Pranab Mukherjee continues to remain critical
Next Story