പ്രണബ് മുഖർജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
text_fieldsന്യൂഡൽഹി: ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. കോവിഡ് സ്ഥിരീകച്ചതിനെതുടർന്ന് ആരോഗ്യനില കൂടുതൽ സങ്കീർണമായതോടെ അദ്ദേഹത്തിനരികിൽ നിരീക്ഷണത്തിനായി സദാസമയവും ഡോക്ടർമാരുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് പ്രണബിന്‍റെ ആരോഗ്യനില ഗുരുതരമായിരുന്നു. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.
'പ്രണബ് മുഖർജിയുടെ നില മാറ്റമില്ലാതെ തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഡോക്ടർമാർ സദാസമയവും അദ്ദേഹത്തിനടുത്തുണ്ട്, സൂക്ഷമ നിരീക്ഷണത്തിലാണ് കഴിയുന്നത്'-ആശുപത്രി അധികൃതർ അറിയിച്ചു.
അച്ഛന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്, എന്നാൽ വഷളായിട്ടില്ല, കണ്ണുകളിൽ നേരിയ ആശ്വാസം പ്രകടമാകുന്നുണ്ട് -മകൾ ഷർമിഷ്ഠ മുഖർജി കഴിഞ്ഞദിവസം പറഞ്ഞിരുന്നു
അതേസമയം പ്രണബ് മുഖർജിയുടെ ആരോഗ്യനിലയെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിൽ പ്രതിഷേധമറിയിച്ച് നേരത്തേ അദ്ദേഹത്തിന്‍റെ മകനും മകളും രംഗത്തെത്തിയിരുന്നു. തങ്ങളുടെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും വ്യാജവാർത്തകളിലും ഊഹാപോഹങ്ങളിലും വീണുപോകരുതെന്നും അവർ അഭ്യർഥിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വളരെ പ്രശസ്തരായ ജേണലിസ്റ്റുകൾ പോലും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും മകൻ അഭിജിത് മുഖർജി ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.