ആർ.എസ്.എസ് പരിപാടി: മുഖർജി വിട്ടു നിൽക്കണമെന്ന് ചെന്നിത്തലയുടെ കത്ത്
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് ആസ്ഥാനത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണെമന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കത്തയച്ചു. ജൂൺ ഏഴിന് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് പ്രചാരകന്മാരെ അഭിസംബോധന ചെയ്യാൻ മുഖ്യാതിഥിയായാണ് പ്രണബ് മുഖർജിക്ക് ക്ഷണം. പ്രണബ് ക്ഷണം സ്വീകരിച്ചുവെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് റിപ്പോർട്ട്.
എന്നാൽ ആർ.എസ്.എസിനെ പലരൂപത്തിൽ തുറന്നെതിർത്ത പ്രണബ് മുഖർജി എന്തുെകാണ്ട് ഇൗ തീരുമാനമെടുത്തുവെന്ന അമ്പരപ്പിലാണ് കോൺഗ്രസ് നേതാക്കൾ. ആർ.എസ്.എസിനോടുള്ള അയിത്തം നീങ്ങുന്നതിലെ സന്തോഷമാണ് ബി.ജെ.പി നേതാക്കൾക്ക്.
പരിപാടിയെ കുറിച്ച് പ്രണബ് മുഖർജിയോട് തന്നെ ചോദിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ആരും ഇതു സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണമെന്നും നൽകിയിട്ടില്ല. എന്നാൽ നാഗ്പൂർ സന്ദർശനവുമായി ബന്ധപ്പെട്ട് നേതാക്കൾ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.
ആർ.എസ്.എസിെൻറ ശിബിരത്തിന് നേരത്തെയും വിഭിന്ന ആശയമുള്ളവരെ ക്ഷണിച്ചിരുന്നുവെന്നും പ്രണബ് മുഖർജി കാമ്പ് സന്ദർശിക്കുന്നതുെകാണ്ട് മാത്രം അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിക്കില്ലെന്നും മണിശങ്കർ അയ്യരടക്കമുള്ള നേതാക്കൾ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.