ഏഷ്യൻ മിക്സഡ് ടീം ചാമ്പ്യൻഷിപ്: ഇന്ത്യയെ പ്രണോയ് നയിക്കും
text_fieldsന്യൂഡൽഹി: ഇൗമാസം 19 മുതൽ 24 വരെ ഹോേങ്കാങ്ങിൽ നടക്കുന്ന രണ്ടാമത് ഏഷ്യൻ മിക്സഡ് ടീം ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിനുള്ള 13 അംഗ ഇന്ത്യൻ ടീമിനെ മലയാളി താരമായ ലോക 24ാം നമ്പർ എ ച്ച്.എസ്. പ്രണോയ് നയിക്കും. മുൻനിര താരങ്ങളായ കിഡംബി ശ്രീകാന്ത്, പി.വി. സിന്ധു, സൈന നെഹ് വാൾ എന്നിവരുടെ അഭാവത്തിലാണ് പ്രേണായ്ക്ക് ടീമിനെ നയിക്കാൻ അവസരം ലഭിച്ചത്. മലയാളി താരങ്ങളായ അരുൺ ജോർജ്, എം.ആർ. അർജുൻ, ആരതി സാറ സുനിൽ ടീമിലുണ്ട്.
2018 ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ പ്രണോയിയെ കൂടാതെ സൗരഭ് വർമയാണ് ടീമിലെ മറ്റൊരു പരിചയസമ്പന്നായ താരം. എം.ആർ. അർജുൻ-ഷലോക് രാമചന്ദ്രൻ, അരുൺ ജോർജ്-സന്യം ശുക്ല ഡബിൾസ് ടീമുകളും മികച്ച പ്രതീക്ഷയാണ്. 11 ടീമുകളുടെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. എല്ലാ ഗ്രൂപ്പിലെയും മികച്ച രണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ചൈനീസ് തായ്പേയിക്കും സിംഗപ്പൂരിനുമൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. കഴിഞ്ഞതവണ ക്വാർട്ടറിലെത്തിയ ഇന്ത്യ തായ്ലൻഡിനോട് തോൽക്കുകയായിരുന്നു.
ടീം: എച്ച്.എസ്. പ്രണോയ്, സൗരഭ് വർമ, എം.ആർ. അർജുൻ, ഷലോക് രാമചന്ദ്രൻ, അരുൺ ജോർജ്, സന്യം ശുക്ല, അഷ്മിത ചാലിഹ, വൈഷ്ണവി ഭാലെ, ശിഖ ഗൗതം, അശ്വിനി കെ. ഭട്ട്, ഋതുപർണ പാണ്ഡ, ആരതി സാറ സുനിൽ, യു.കെ. മിഥുല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.