പ്രശാന്ത് ഭൂഷണിനെതിരായ കേസിൽ വിധി ഇന്ന്
text_fieldsന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസിനും മുന്‍ ചീഫ് ജസ്റ്റിസുമാർക്കുമെതിരായ വിമര്‍ശനത്തിൽ പുനര്‍വിചാരത്തിന് അവസാന വിചാരണ ദിവസവും അരമണിക്കൂര്‍ അനുവദിച്ചിട്ടും അണുവിട മാറാന്‍ പ്രശാന്ത് ഭൂഷണ് തയാറായിരുന്നില്ല.
താക്കീത് മതിയെന്നും ശിക്ഷ വേണ്ടെന്നും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ നിര്‍ദേശിച്ചപ്പോള്‍ താക്കീത് വേണ്ടെന്നും പൊതുപ്രസ്താവന മതിയെന്നുമായിരുന്നു അദ്ദേഹത്തിെൻറ അഭിഭാഷകന് രാജീവ് ധവാന് വാദിച്ചത്. 30 വര്‍ഷം പരിചയമുള്ള പ്രശാന്ത് ഭൂഷണിനെ പോലൊരു അഭിഭാഷകന് പെരുമാറേണ്ട രീതി ഇതല്ലെന്നും അദ്ദേഹത്തിെൻറ പ്രസ്താവനയും ന്യായീകരണങ്ങളും വേദനിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞിരുന്നു.
ആഗസ്റ്റ് 20ലെ വിധിയില്‍ മാപ്പുപറയാന്‍ കോടതി സമയം നല്‍കിയതിലൂടെ പ്രശാന്തിനെ നിര്‍ബന്ധിച്ച് മാപ്പു പറയിക്കുന്നു എന്ന തോന്നലാണുണ്ടാക്കിയതെന്ന് ധവാന് കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.