ജഗനെയും ജയിപ്പിച്ചു; ജഗജില്ലിയായി വീണ്ടും പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: ഏറ്റെടുത്ത ദൗത്യങ്ങളിൽ ബഹുഭൂരിഭാഗവും വിജയിപ്പിച്ച തെരഞ്ഞെടുപ്പ് തന് ത്ര വിദഗ്ധൻ പ്രശാന്ത് കിഷോർ, വീണ്ടും നേട്ടത്തിെൻറ നെറുകയിൽ. 2012ൽ നരേന്ദ്ര മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ വീണ്ടും എത്താൻ തന്ത്രങ്ങൾ മെനഞ്ഞ കിഷോർ, ആന്ധ്രപ്ര ദേശിൽ വൈ.എസ്.ആർ. കോൺഗ്രസ് അധിപൻ ജഗൻ മോഹൻ റെഡ്ഡിക്ക് ലോക്സഭയിലും നിയമസഭ യിലും സ്വപ്നതുല്യ വിജയം നേടിക്കൊടുക്കാനും രംഗത്തുണ്ടായിരുന്നു.
ലോക്സഭയിലെ 25ൽ 22 സീറ്റുകളും നിയസമസഭയിലെ 175ൽ 151 സീറ്റുകളും ജഗൻ തൂത്തുവാരിയതിനു പിന്നിൽ പ്രശാന്ത ് കിഷോറിെൻറയും അദ്ദേഹത്തിെൻറ 400 അംഗ സംഘത്തിെൻറയും തന്ത്രങ്ങളായിരുന്നു. ആധുനിക സാേങ്കതിക വിദ്യയുെട തോഴനായ രാഷ്ട്രീയക്കാരനെന്ന് പേരു കേട്ട എൻ. ചന്ദ്രബാബു നായിഡുവിനെയാണ് ജഗൻ തൂത്തെറിഞ്ഞത്. 2009ൽ അന്നത്തെ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി വിമാനദുരന്തത്തിൽ െകാല്ലപ്പെട്ടശേഷം സംസ്ഥാനത്ത് പാർട്ടിയുടെ നേതൃസ്ഥാനം നൽകാതിരുന്ന കോൺഗ്രസ് ൈഹകമാൻഡ് നിലപാടിൽ പ്രതിഷേധിച്ച്, പുതിയ പാർട്ടി രൂപവത്കരിച്ചാണ് ജഗൻ ആരംഭിച്ചത്.
എന്നാൽ, 2014 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇൗ പരാജയത്തിന് കാരണം സംഘടനാ സംവിധാനമില്ലാത്തതാണെന്നു കണ്ടെത്തി പരിഹരിക്കലായിരുന്നു പ്രശാന്തിെൻറ ആദ്യ ലക്ഷ്യങ്ങളിലൊന്ന്. അഞ്ചു വർഷം കൊണ്ട് ഇതു കെട്ടിപ്പടുക്കുകയും മറ്റു പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. ബൂത്തുതലം തൊട്ടു പ്രവർത്തകരെ കെട്ടിപ്പടുക്കലായിരുന്നു ആദ്യ ശ്രമം. ഇതിനുള്ള തന്ത്രങ്ങൾ പ്രശാന്ത് കിഷോർ നൽകി. 2014ൽ തോറ്റുവെങ്കിലും 45 ശതമാനം വോട്ട് പാർട്ടി നേടിയിരുന്നു. ഇതിനനുസരിച്ച് തന്ത്രങ്ങൾ ആവിഷ്കരിച്ചതോടെ 2019ൽ ജഗൻ ജഗജില്ലിയായി.
ജഗെൻറ ജൈത്രയാത്ര
ആന്ധ്രയിലെ വോട്ടർമാരുമായി ജഗന് നേരിട്ടു ബന്ധം സ്ഥാപിക്കുന്നതിന് 15 മാസം നീണ്ടുനിൽക്കുന്ന ‘പ്രജ സങ്കൽപ പദയാത്ര’ പോലുള്ള പരിപാടികൾ ആവിഷ്കരിച്ചു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ വൈ.എസ്.ആർ. കോൺഗ്രസിെൻറ തീംസോങ് ‘രാവലി ജഗൻ കാവലി ജഗൻ (നമുക്ക് ജഗൻവേണം; ജഗൻ ജയിക്കണം) രണ്ടേകാൽ കോടിയിലേറെ പേർ കണ്ടു. ചന്ദ്രബാബു നായിഡു സർക്കാറിനെതിരായ ഭരണവിരുദ്ധവികാരം തങ്ങൾക്ക് അനുകൂല വോട്ട് ആക്കി മാറ്റാനായി ‘നിന്നു നമ്മം ബാബു’ (നിങ്ങളെ ഞങ്ങൾ വിശ്വസിക്കില്ല, ചന്ദ്രബാബു), ബൈ ബൈ ബാബു’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. ഇത്തരം നിരവധി പ്രചാരണ തന്ത്രങ്ങളും പ്രതിഛായ നിർമിതികളും കൊണ്ടാണ് പ്രശാന്ത് കിഷോർ ജഗനെ വിജയപഥത്തിലെത്തിച്ചത്.
2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രശാന്ത് കിഷോർ ബി.ജെ.പി തന്ത്രങ്ങളുടെ അവിഭാജ്യ ഘടകമായി മാറി. 2014 ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നരേന്ദ്ര മോദിയെ ഒരു വർഷം മുേമ്പ നിശ്ചയിച്ചതുതൊട്ട് തന്ത്രങ്ങൾ മെനഞ്ഞതിൽ പ്രധാനി പ്രശാന്ത് ആയിരുന്നു. ‘ചായ് പേ ചർച്ച’, ത്രീഡി റാലികൾ, റൺ ഫോർ യൂനിറ്റി, സമൂഹമാധ്യമങ്ങൾ വഴിയുള്ള അതിതീവ്ര പ്രചാരണം എന്നിവയെല്ലാം ഇദ്ദേഹത്തിെൻറ വകയായിരുന്നു. ഇൗ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ജെ.ഡി.യു തലവൻ നിതീഷ് കുമാറിെൻറ താവളത്തിൽ പ്രശാന്ത് എത്തുന്നത്.
ലാലു-നിതീഷ്-കോൺഗ്രസ് കൂട്ടുകെട്ട് ആവിഷ്കരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം കൊയ്തതിനു പിന്നിലും അദ്ദേഹം പങ്കുവഹിച്ചു. ഇതിനുശേഷം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ച് അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി പദവിയിൽ എത്തിക്കുന്നതിലും പ്രശാന്തിെൻറയും അദ്ദേഹത്തിെൻറ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (െഎ.പി.എ.സി) യുടെയും വൈദഗ്ധ്യം ഉപയോഗപ്പെടുത്തി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തന്ത്രമൊരുക്കിയതാണ് അദ്ദേഹത്തിന് പിഴവു പറ്റിയ സംഭവമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന പ്രശാന്തിെൻറ നിർദേശം ഹൈകമാൻഡ് അംഗീകരിച്ചില്ലെന്നും പിന്നീട് ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ കാര്യമായി ഇടപെടുവിച്ചില്ലെന്നും പറയുന്നു.
ഇതിനിടെ ബിഹാറിൽ ലാലുവും നിതീഷും കൈകോർക്കണമെന്ന പ്രശാന്തിെൻറ ഉപദേശം ലാലു അംഗീകരിച്ചെങ്കിലും മകൻ തേജസ്വി തള്ളിയത് തെരഞ്ഞെടുപ്പ് ഫലത്തിൽ ആർ.ജെ.ഡിക്ക് തിരിച്ചടിയായി പ്രതിഫലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.