'ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചുകൊന്നവർ അടിയന്തരാവസ്ഥയെന്ന് നിലവിളിക്കുന്നു' -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: ആത്മഹത്യ പ്രേരണകുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അർണബ് ഗോസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ച കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 'ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചുകൊന്ന സർക്കാറിെൻറ ഭാഗമായ മന്ത്രിമാർ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയം ഉയർത്തുന്നു. ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കേ അവർ ശരിക്കും കുഴപ്പത്തിലായെന്ന് ഇത് തെളിയിക്കുന്നു' -പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
'എന്തുകൊണ്ട് എെൻറ ഇരകൾ എന്നെ സഹായിക്കുന്നില്ല' എന്ന കുറിപ്പോടെ ഒരു കാർട്ടൂൺ മറ്റൊരു ട്വീറ്റിൽ പങ്കുവെക്കുകയും ചെയ്തു. സഹായത്തിനായി അഭ്യർഥിക്കുന്ന അർണബ് േഗാസ്വാമിയുടെ ചിത്രമാണ് കാർട്ടൂണിൽ.
അർണബിനെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസിെൻറ നടപടി അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെ പ്രതികരണം. ആഭ്യന്തരമന്ത്രി അമിത് ഷാ, സ്മൃതി ഇറാനി, പ്രകാശ് ജാവ്ദേക്കർ, രവിശങ്കർ പ്രസാദ് തുടങ്ങിയവരാണ് അർണബിന് പിന്തുണയുമായെത്തിയത്. റിപ്പബ്ലിക് ടി.വിക്കും അർണബിെൻറ വ്യക്തിസ്വാതന്ത്രത്തിനും ജനാധിപത്യത്തിെൻറ നാലാം തൂണിനും എതിരായ അധികാര ദുർവിനിയോഗമാണിതെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.
അർണബിനെ പിന്തുണക്കാത്തവർ ഫാഷിസത്തെ പിന്തുണക്കുന്നവരാണെന്നും നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമല്ലെങ്കിലുംഅംഗീകരിക്കുന്നില്ലെങ്കിലും നിശബ്ദരായി ഇരിക്കുന്നുവെങ്കിൽ അടിച്ചമർത്തലിനെ പിന്തുണക്കുന്നുവെന്നാണ് അർഥമെന്ന് സ്മൃതി ഇറാനി പ്രതികരിച്ചിരുന്നു. പ്രതികാര ബുദ്ധിയോടെ മഹാരാഷ്്ട്ര സർക്കാർ പെരുമാറുകയാെണന്നായിരുന്നു നിയമമന്ത്രി രവിശങ്കർ പ്രസാദിെൻറ ആരോപണം.
ഇൻറീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രേരണകുറ്റം ചുമത്തിയാണ് അർണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ അർണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.